# കെഎസ്ആര്‍ടിസി ബസ്സിലും ഫോണ്‍ പേ എത്തി!!!

- Link: https://ml.b4blaze.com/news/phone-pay-system-in-ksrtc
- Published: 2022-12-28T13:52:52+05:30
- Author: Anu

കെ.എസ്.ആര്‍.ടി.സി ബസില്‍ ഇനി ഫോണ്‍ പേയിലൂടെ ടിക്കറ്റ് എടുക്കാം. ബസില്‍ കയറുമ്പോള്‍
ചില്ലറ കൈയ്യിലില്ലെന്ന വിഷമം ഇനി വേണ്ട. യുപിഐയിലൂടെ ടിക്കറ്റ് തുക കൈമാറാം. ചില്ലറയില്ലാത്തതിന്റെ
പേരില്‍ ഇനി കണ്ടക്ടറുമായി തര്‍ക്കിക്കേണ്ടിവരില്ല. പുതിയ സംവിധാനം ബുധനാഴ്ച മുതല്‍
നിലവില്‍ വന്നു.

ബസിനുള്ളില്‍ ഒട്ടിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ടിക്കറ്റ് തുക നല്‍കാനാകും.
പണം കൈമാറിയ മെസേജ് കണ്ടക്ടറെ ബോധ്യപ്പെടുത്തിയാല്‍ മതി. പുതിയ സംവിധാനം മന്ത്രി ആന്റണി
രാജു ബുധനാഴ്ച രാവിലെ 10.30-ന് നിര്‍വഹിച്ചു.

ആദ്യം സൂപ്പര്‍ ക്ലാസ് ബസുകളിലാണ് ഫോണ്‍ പേ ക്യൂ ആര്‍ കോഡ് സംവിധാനം നടപ്പാകുന്നത്.
വരും നാളുകളില്‍ എല്ലാ ബസുകളിലും ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം നടപ്പാക്കാനാണ് സര്‍ക്കാര്‍
നീക്കം. ഇതിന്റെ ആദ്യ പടിയായാണ് സൂപ്പര്‍ ക്ലാസ് ബസുകളില്‍ നടപ്പാക്കുന്നത്.
