# പ്രിയങ്ക ചോപ്ര സിന്ദാബാദ്, പ്രിയങ്ക ഗാന്ധിക്ക് സിന്ദാബാദ് വിളിച്ച കോൺഗ്രസ് പ്രവര്ത്തകനെ നാക്ക് ചതിച്ചു

- Link: https://ml.b4blaze.com/news/priyanka-chopra-soniya-gandhi-sn
- Published: 2019-12-02T11:20:51+05:30
- Author: Rahul

ഇന്ന് സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചയാകുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നേരിട്ട 
നാണക്കേട് ആണ്. എഐസിസി ജനറല്‍ സെക്രട്ടറിയും സോണിയാ ഗാന്ധിയുടെ മകളുമായ പ്രിയങ്കാ ഗാന്ധിക്ക്
ജയ് വിളിച്ചതാണ് വീഡിയോ. എന്നാല്‍ ജയ് വിളി നടി പ്രിയങ്കാ ചോപ്രയ്ക്ക് ആയി പോയി എന്ന്
മാത്രം. കോണ്‍ഗ്രസ് നേതാവിനാണ് അമളി സംഭവിച്ചത്.കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ പ്രിയങ്ക
ഗാന്ധിക്ക് പകരം പ്രിയങ്ക ചോപ്രയ്ക്ക് ജയ് വിളിച്ച്‌ കൊണ്ഗ്രെസ്സ് നേതാവ്. ഡല്‍ഹിയില്‍
നടന്ന പൊതുറാലിയിലാണ് കോണ്‍ഗ്രസ് നേതാവ് സുരേന്ദര്‍ കുമാറിന് അബദ്ധം പിണഞ്ഞത്. ഇതോടെ
റാലിയുടെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് . ബവാനയില്‍ നിന്നുള്ള സുരേന്ദര്‍
മൂന്ന് തവണ

![priyanka-chopra-sindabad](https://i0.wp.com/ml.b4blaze.com/wp-content/uploads/
2019/12/Screenshot_5.jpg?resize=564%2C315&ssl=1)

എം‌എല്‍‌എ ആയിരുന്നു . സോണിയ ഗാന്ധി സിന്ദാബാദ്, കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ്, 
രാഹുല്‍ ഗാന്ധി സിന്ദാബാദ്, പ്രിയങ്ക ചോപ്ര സിന്ദാബാദ്’ എന്നാണ് അദ്ദേഹം മൈക്കിലൂടെ
അണികള്‍ക്ക് പറഞ്ഞു കൊടുത്തത്. അതേസമയം തന്റെ തെറ്റ് മനസിലാക്കിയ ഉടന്‍ കുമാര്‍ ക്ഷമ
ചോദിക്കുകയും സ്വയം ശരിയാക്കുകയും ‘പ്രിയങ്ക ഗാന്ധി സിന്ദാബാദ്’ എന്ന് പറഞ്ഞു. 2017
ലെ ഉപതിരഞ്ഞെടുപ്പില്‍ കുമാര്‍ ആം ആദ്മി പാര്‍ട്ടിയുടെ രാം ചന്ദറിനോട് പരാജയപ്പെട്ടിരുന്നു.

“സോണിയ ഗാന്ധി സിന്ദാബാദ്, കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ്, രാഹുല്‍ ഗാന്ധി സിന്ദാബാദ്,
പ്രിയങ്ക ചോപ്ര

![priyanka-chopra-sindabad](https://i0.wp.com/ml.b4blaze.com/wp-content/uploads/
2019/12/images-7.jpg?resize=620%2C464&ssl=1)

സിന്ദാബാദ്” – ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാവിന്റെ മുദ്രാവാക്യം വിളികേട്ട് വേദിയിലുണ്ടായിരുന്ന
പിസിസി പ്രസിഡന്റ് സുഭാഷ് ചോപ്ര അടക്കമുള്ളവര്‍ അമ്ബരന്നു. ഇതെന്താണ് പറയുന്നത് എന്ന
മട്ടില്‍ സുഭാഷ് ചോപ്ര, നേതാവിനെ നോക്കി. സുരേന്ദര്‍ കുമാര്‍ എന്ന നേതാവാണ് മൈക്ക് 
കയ്യില്‍ കിട്ടിയപ്പോളുള്ള ആവേശത്തില്‍ പ്രിയങ്ക ഗാന്ധിയെ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയാക്കി
പാര്‍ട്ടിയെ നാണം കെടുത്തിയത്.

ആയിരക്കണക്കിന് പരിഹാസ ട്വീറ്റുകളും ഷെയറുകളും ട്രോളുകളുമാണ് പ്രിയങ്ക ചോപ്രയ്ക്കുള്ള
കോണ്‍ഗ്രസ് നേതാവിന്റെ സിന്ദാബാദ് വിളിക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ
എഎന്‍ഐ മുദ്രാവാക്യം വിളിയുടെ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.

[https://ml.b4blaze.com/wp-content/uploads/2019/12/14wCFv1mwhieKrz1.mp4](https://ml.b4blaze.com/wp-content/uploads/2019/12/14wCFv1mwhieKrz1.mp4)
