# ഫ്രൈയിംഗ് പാന്‍ ഉപയോഗിച്ച് മുതലയോട് പോരാടി പബ്ബ് ഉടമ; വീഡിയോ വൈറല്‍

- Link: https://ml.b4blaze.com/news/pub-owner-fights-off-crocodile-with-frying-pan
- Published: 2022-06-23T22:43:46+05:30
- Author: Gargi

ഓസ്ട്രേലിയന്‍ പബ് ഉടമ ഫ്രൈയിംഗ് പാന്‍ ഉപയോഗിച്ച് മുതലയോട് പോരാടുന്നതിന്റെ വീഡിയോ
വൈറല്‍. എയര്‍ബോണ്‍ സൊല്യൂഷന്‍സ് ഹെലികോപ്റ്റര്‍ ടൂര്‍സ് പങ്കുവെച്ച ദൃശ്യം 2 ദശലക്ഷത്തിലധികം
ആളുകളാണ് കണ്ടത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/australian-pub-owner-
fights-off-crocodile-with-frying-pan.jpg.image_.845.440.jpg?resize=845%2C440&ssl
=1)

ആക്രമിക്കാനെത്തിയ മുതലയെ ഫ്രൈയിങ് പാന്‍ കൊണ്ട് നേരിടുകയായിരുന്നു പബ് ഉടമ. പബിനു 
താഴെയെത്തിയ മുതലയുടെ തലയില്‍ ഫ്രൈയിങ് പാന്‍ ഉപയോഗിച്ച് അടിച്ചാണ് ഉടമയായ കായ് ഹന്‍സന്‍
ഓടിച്ചത്. അടിയേറ്റ മുതല ഭയന്ന് അവിടെനിന്നു ഇഴഞ്ഞു നീങ്ങി. ഓസ്‌ട്രേലിയയിലെ അഡിലെയ്ഡ്
നദിയിലുള്ള ഗോട്ട് ദ്വീപിലാണ് സംഭവം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ഒറ്റപ്പെട്ട ദ്വീപില്‍ താമസമാക്കിയ ആളാണ് പബ് ഉടമയായ കായ്
ഹന്‍സന്‍. ഈ ദ്വീപില്‍ മുതലകളുമായി സംഘര്‍ഷം പതിവാണ്. 2018 വരെ കായ് ഹന്‍സന്‍ ഒരു നായ്ക്കുട്ടിയെ
വളര്‍ത്തിയിരുന്നു. പിപ്പായെന്നായിരുന്നു അതിന്റെ പേര്. മുതലകള്‍ താമസസ്ഥലത്തേക്കെത്തുമ്പോള്‍
പിപ്പാ അവയെ കുരച്ചോടിക്കുന്നത് പതിവായിരുന്നു. എന്നാല്‍ ഒരു ദിവസം ഒരു മുതല നായ്ക്കുട്ടിയെ
കടിച്ചുകൊന്നു. അതോടെ നായയെ വളര്‍ത്തുന്നത് നിര്‍ത്തി. ഇപ്പോള്‍ ഇവിടേക്കെത്തുന്ന മുതലകളെ
കായ് ഹന്‍സന്‍ തന്നെ തുരത്തുകയാണ് ചെയ്യുന്നത്.
