# പ്രഭാസ് ചിത്രം ‘രാധേശ്യാമിന് മോശം പ്രതികരണം; ആരാധകന്‍ ജീവനൊടുക്കി

- Link: https://ml.b4blaze.com/news/radhe-shyam-fan-commit-suicide
- Published: 2022-03-15T17:20:13+05:30
- Author: Rahul

മാര്‍ച്ച് 11 ന് തീയറ്ററില്‍ എത്തിയ പ്രഭാസ് ചിത്രമാണ് ‘രാധേശ്യാം. ഏകദേശം 350 കോടി
ബജറ്റില്‍ നിര്‍മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാധാ കൃഷ്ണ കുമാര്‍
ആണ്.

ജനനം മുതല്‍ മരണം വരെ തന്റെ ജീവിതത്തില്‍ എന്തെല്ലാം നടക്കുമെന്ന് വ്യക്തമായി അറിയാവുന്ന
ഹസ്തരേഖ വിദഗ്ദനായ വിക്രമാദിത്യന്‍ എന്ന കഥാപാത്രമായാണ് താരം എത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/radhe-shyam-2-300x167.
jpg?resize=521%2C302&ssl=1)

എന്നാല്‍, വലിയ ഹൈപ്പില്‍ എത്തിയ ചിത്രം പക്ഷേ സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്.
ശക്തമായ തിരക്കഥയുടെ കുറവ് ചിത്രത്തിനുണ്ട് എന്നായിരുന്നു ആരാധകരുടെ പ്രതികരണം. ഇത്തരം
നെഗറ്റിവ് പ്രതികരണങ്ങളില്‍ മനംനൊന്ത് പ്രഭാസിന്റെ ആരാധകന്‍ ജീവനൊടക്കിയെന്ന വാര്‍ത്താണിപ്പോള്‍
പുറത്തു വരുന്നത്.

24 കാരനായ രവി തേജയാണ് ആത്മഹത്യ ചെയ്തത്. സിനിമ കണ്ട് വീട്ടിലെത്തിയ രവി വീട്ടിലെ സീലിങ്
ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ തിലക് നഗറിലാണ്
സംഭവം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/radhe-shyam1-300x167.
jpg?resize=510%2C302&ssl=1)

ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വന്ന നെഗറ്റീവ് നിരൂപണങ്ങളിലും റിപ്പോര്‍ട്ടുകളിലും മനംനൊന്താണ്
ആരാധകന്‍ തൂങ്ങി മരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിനിമ 
പ്രതീക്ഷകള്‍ക്കൊത്ത് ഉയരാത്തതിന്റെ നിരാശയിലാണ് രവി വീട്ടിലെത്തിയതെന്നും സിനിമ മോശമാണെന്ന്
അമ്മയോട് പറഞ്ഞിരുന്നതായും രവിയുടെ സുഹൃത്തുക്കളെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്
ചെയ്യുന്നു.
