# സച്ചിന്റെ ഓംലറ്റ് മറിച്ചിടല്‍ കണ്ട് അമ്പരന്ന് ആരാധകര്‍- വീഡിയോ വൈറല്‍

- Link: https://ml.b4blaze.com/news/sachin-tendulkars-perfect-omelette-flipping-video
- Published: 2022-09-21T16:18:32+05:30
- Author: Gargi

ഇന്ത്യയുടെ മാത്രമല്ല, ലോകത്തെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് ഇതിഹാസങ്ങളില്‍ ഒരാളാണ്
സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ആഗോള തലത്തില്‍ ബാറ്റിംഗില്‍ നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്ത്
2013ല്‍ ‘മാസ്റ്റര്‍ ബ്ലാസ്റ്റര്‍’ വിരമിച്ചിരുന്നു. അടുത്തിടെ, ഇന്ത്യന്‍ ക്രിക്കറ്റ്
ഇതിഹാസങ്ങളുടെ ടീമിന്റെ ഭാഗമായി ഇന്‍ഡോറില്‍ സെപ്റ്റംബര്‍ 19 ന് റോഡ് സേഫ്റ്റി വേള്‍ഡ്
സീരീസിനായി ബാറ്റ് ചെയ്തതിന് ശേഷം സച്ചിന്‍ ആരാധകരില്‍ വലിയ നൊസ്റ്റാള്‍ജിയ കൊണ്ടുവന്നിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/sachin-1.jpg?resize
=856%2C535&ssl=1)

എന്നാല്‍ ക്രിക്കറ്റ് മാത്രമല്ല ഇതിഹാസം ആസ്വദിക്കുന്നത്! സച്ചിന്‍ ടെണ്ടുല്‍ക്കര്‍
വലിയ ഭക്ഷണപ്രിയനാണെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ക്കും അനുയായികള്‍ക്കും അറിയാം. 36
ദശലക്ഷത്തിലധികം ആരാധകര്‍ ആണ് ഇന്‍സ്റ്റഗ്രാമില്‍ സച്ചിനെ ഫോളോ ചെയ്യുന്നത്. ഇവര്‍ക്കായി
ചില ഭക്ഷണ വീഡിയോകളും താരം പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ സച്ചിന്‍ വളരെ ഭംഗിയായി
ഒരു ഓംലെറ്റ് മറിച്ചിടുന്ന വീഡിയോ പുറത്തുവന്നിരുന്നു.

>  
> View this post on Instagram
>  
> [A post shared by Sachin Tendulkar (@sachintendulkar)](https://www.instagram.com/reel/CiumNl_gKYt/?utm_source=ig_embed&utm_campaign=loading)

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പെര്‍ഫെക്റ്റ് ഓംലെറ്റ് ഫ്‌ലിപ്പിംഗ് സ്‌കില്‍സ് ക്രിക്കറ്റ്
ആരാധകരില്‍ മതിപ്പുളവാക്കി. രസകരമായ ഒരു ക്രിക്കറ്റ് പരാമര്‍ശത്തോടു കൂടിയാണ് താരം 
വീഡിയോ പങ്കുവെച്ചത്. ക്രിക്കറ്റിലെ ഫ്‌ളിക് ഷോട്ടിനോടാണ് താരം ഇതിനെ താരതമ്യപ്പെടുത്തിയത്.
സച്ചിന്‍ പങ്കിട്ട വീഡിയോയില്‍, ഒരു ഹോട്ടല്‍ റെസ്റ്റോറന്റില്‍ ഓംലെറ്റ് മറിച്ചിടാനുള്ള
ശരിയായ നിമിഷത്തിനായി ശ്രദ്ധാപൂര്‍വം കാത്തിരിക്കുന്നത് കാണാനാകും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/11/sachin-3.jpg?resize
=736%2C960&ssl=1)

അത് തയ്യാറായിക്കഴിഞ്ഞുവെന്ന് കണ്ടപ്പോള്‍, അത് വളരെ നന്നായി പിടിച്ച് അദ്ദേഹം വേഗത്തില്‍
മറിച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഓംലെറ്റ് ഫ്‌ലിപ്പിംഗ് കഴിവുകളുടെ വീഡിയോ ഇതിനകം
2.4 ദശലക്ഷത്തിലധികം വ്യൂസ് നേടി. നേരത്തെയും താരം ഇത്തരത്തില്‍ ഭക്ഷണ വീഡിയോകള്‍ പോസ്റ്റ്
ചെയ്തിരുന്നു.
