# സംഗീതം

- Link: https://ml.b4blaze.com/news/sangeetham
- Published: 2016-04-24T21:12:00+05:30
- Author: Rahul

### സംഗീതം

#### നിന്‍ ചുണ്ടുകളില്‍ എന്‍ ഗാനത്തിന്‍ സംഗീതമോ,⏎  അതോതേന്‍മൊഴിയോ ? നിന്‍ കൊലുസുകളില്‍ ഞാന്‍ പാടിയ പാട്ടിന്റെ സ്വരലയനങ്ങളോ ? ഞാന്‍ പാടിയ പാട്ടിന്റെ സംഗീതം മീട്ടുകയില്ലേ നീ ?

#### താളമിടാന്‍ നിന്‍ കൈകള്‍,⏎  ഈണമിടാന്‍ നിന്‍ നയനങ്ങള്‍, കേട്ടിരിക്കാന്‍ നമ്മുടെ ജീവിതങ്ങള്‍ മാത്രം.

#### സംഗീതം നിലക്കുകയില്ല ,⏎  നിന്‍ നറു വെണ്‍ചിരി പോലെ.

#### ഞാന്‍ പാടിയ പാട്ടിന്റെ പല്ലവി നീയല്ലേ ?⏎  ഞാന്‍ മീട്ടിയ സംഗീതത്തിന്‍ താളം നീയല്ലേ ? ഏഴുനിറങ്ങളും ഏഴുസ്വരങ്ങളും, നിന്നെ കാണാന്‍ മാത്രം

#### ഈ ഭൂമിയില്‍ വന്നു നില്‍പ്പു,⏎  എന്‍ ചാരെ വന്നൊന്നു നില്‍ക്കൂ………

#### പ്രിയതമേ…………

**-Vishnu Sasidharan**

[⌊Vishnu Sasidharan⌉⌊Vishnu Sasidharan⌉[

Vishnu Sasidharan
