# ചുംബനവും എടുത്തുയര്‍ത്തലും!! ടൂറിനിടെ അധ്യാപികയുടെ ‘റൊമാന്റിക് ഫോട്ടോഷൂട്ട്’ വിവാദം, സസ്‌പെന്‍ഷന്‍

- Link: https://ml.b4blaze.com/news/school-teacher-and-student-romantic-photoshoot-viral
- Published: 2023-12-29T19:04:31+05:30
- Author: Anu

വിനോദയാത്രയ്ക്കിടെ പത്താം ക്ലാസ് വിദ്യാര്‍ഥിയ്‌ക്കൊപ്പം അധ്യാപികയുടെ ‘റൊമാന്റിക്’
ഫോട്ടോഷൂട്ട്. ചിത്രങ്ങള്‍ സോഷ്യലിടത്ത് വൈറലായതോടെ അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു. 
വിദ്യാര്‍ഥിയോട് മോശമായി പെരുമാറിയത് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്.

കര്‍ണാടക ചിന്താമണി മുരുഗമല്ലയിലെ നാല്‍പ്പത്തിരണ്ടുകാരിയായ സ്‌കൂള്‍ അധ്യാപികയെയാണ്
വിവാദത്തില്‍പ്പെട്ടത്. ടൂറിന് ഇടയിലെ അധ്യാപികയുടെ റൊമാന്റിക് ഫോട്ടോ ഷൂട്ട് മറ്റൊരു
വിദ്യാര്‍ഥിയാണ് രഹസ്യമായി ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. ഈ ചിത്രങ്ങളാണ് ലീക്കായത്. 
അധ്യാപിക വിദ്യാര്‍ഥിയെ ചുംബിക്കുകയും വിദ്യാര്‍ഥിയെക്കൊണ്ട് എടുത്തുയര്‍ത്തുകയും ചെയ്യുന്ന
ദൃശ്യങ്ങള്‍ വൈറലായിരുന്നു.
  ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വിദ്യാര്‍ഥിയുടെ
രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് അധ്യാപികയ്ക്കെതിരെ
നടപടിയെടുത്തത്.

വിദ്യാര്‍ഥിയോട് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന് കണ്ടെത്തിയാണ് നടപടിയെടുത്തത്.
അതേസമയം ഒപ്പമുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികളോ അധ്യാപകരോ ഈ സംഭവം അറിഞ്ഞിരുന്നില്ലെന്നാണ്
റിപ്പോര്‍ട്ട്.

> Where are we heading as a society ?
> Pictures and videos from a romantic photoshoot of a government school teacher 
> with a Class 10 student in Karnataka’s Murugamalla Chikkaballapur district, went
> viral, following which the student’s parents filed complaint with the Block… [pic.twitter.com/WviIHtOP3J](https://t.co/WviIHtOP3J)
> — Amit Singh Rajawat (@satya_AmitSingh) [December 28, 2023](https://twitter.com/satya_AmitSingh/status/1740377965459128372?ref_src=twsrc%5Etfw)
