# ഒറ്റ പ്രസവത്തില്‍ അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി വാര്‍ത്തകളില്‍ നിറഞ്ഞ യുവതി കൊറോണ ബാധിച്ച്‌ മരിച്ചു

- Link: https://ml.b4blaze.com/news/shabanam-sadhique-mother-of-five-babies-passed-away
- Published: 2020-04-08T10:14:28+05:30
- Author: Rahul

ബ്രിട്ടണിലെ  ബെര്‍ക്ക്ഷെയറിലെ സ്ലൗഗ് ബറോയിലെ ലേബര്‍ പാര്‍ട്ടി കൗണ്‍സിലറായ ഷബ്നം 
സാദിഖ് കൊറോണ ബാധിച്ച് മരിച്ചു, ഒറ്റ പ്രസവത്തിൽ അഞ്ചു കുഞ്ഞുങ്ങൾക്ക് ജന്മം കൊടുത്ത
വാർത്തയിൽ നിറഞ്ഞ ഇവര്‍ക്ക് കോവിഡ്-19 ബാധയുണ്ടായത് പാക്കിസ്ഥാനിലേക്ക് നടത്തിയ ഒരു
യാത്രയെ തുടര്‍ന്നായിരുന്നു. ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നതിനായിരുന്നു മാര്‍ച്ച്‌
ആദ്യം പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്തിരുന്നത്.പാക്കിസ്ഥാനില്‍ അഞ്ച് ദിവസം പര്യടനം
നടത്തിയതിനിടെയായിരുന്നു ഇവര്‍ക്ക് കൊറോണ പിടിപെട്ടത്.

![Shabnum-Sadiq1](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/Shabnum-
Sadiq1.jpg?resize=828%2C567&ssl=1)

അവസാനം രോഗത്തോട് പൊരുതിത്തോറ്റ് 13 വയസുള്ള കുട്ടികളെ ഒറ്റക്കാക്കിയാണ് ഷബ്നം മരണത്തിന്
കീഴടങ്ങിയിരിക്കുന്നത്. കൊറോണ ബാധിച്ച്‌ അത്യാസന്ന നിലയില്‍ 24 ദിവസം വെന്റിലേറ്ററില്‍
മരണത്തോട് മല്ലിട്ടാണ് ഷബ്നം യാത്രയായത്.

![Shabnum-Sadiq](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/Shabnum-
Sadiq.jpg?resize=821%2C558&ssl=1)

2006 ജൂണ്‍ 26നായിരുന്നു ഒരു പ്രസവത്തില്‍ അഞ്ച് കുട്ടികള്‍ക്ക് ജന്മമേകി ഷബ്നം വാര്‍ത്തകളില്‍
നിറഞ്ഞിരുന്നത്.പോളികൈസ്റ്റിക് ഓവറി സിന്‍ഡ്രോം ബാധിച്ച ഷബ്നത്തിന് അമ്മയാകാന്‍ സാധിക്കില്ലെന്ന
ആശങ്ക നിലനില്‍ക്കെയായിരുന്നു അതിനെ അതിജീവിച്ച്‌ ഈ യുവതി അഞ്ച് കുട്ടികള്‍ക്ക് ഒരുമിച്ച്‌
ജന്മമേകി ഏവരെയും അതിശയിപ്പിച്ചത്.
