# സന്തോഷത്തോടെ ജീവിച്ചവര്‍ക്ക് പുഞ്ചിരിയോടെ ഒരു യാത്രയയപ്പ്..! വൈറല്‍ ഫോട്ടോ പങ്കുവെച്ച് മന്ത്രി വി. ശിവന്‍കുട്ടി

- Link: https://ml.b4blaze.com/news/smiling-funeral-photo-v-sivankutty-facebook-post
- Published: 2022-08-24T09:28:40+05:30
- Author: Sreekumar

കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ ഒരു ഫോട്ടോ പങ്കുവെച്ച് ഇതിന്
ഇനി നെഗറ്റീവ് കമന്റുകള്‍ വേണ്ട എന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മന്ത്രി വി.
ശിവന്‍കുട്ടി. മരണവീട്ടില്‍ അമ്മച്ചിയുടെ മൃതദേഹത്തിന് അരികില്‍ ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക്
പോസ് ചെയ്ത കുടുംബാംഗങ്ങളുടെ ഫോട്ടോ ആയിരുന്നു ഇത്. അമ്മയുടെ മൃതദേഹത്തിന് മുന്നില്‍

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/viral-photo.jpg?
resize=700%2C394&ssl=1)

ഇരുന്ന് ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത കുടുംബാംഗങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍
നിന്ന് അതിര് കടന്ന മോശം പ്രചാരണം അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. ഇപ്പോള്‍ ഈ സംഭവത്തില്‍
വിമര്‍ശനം പറഞ്ഞവര്‍ക്ക് എതിരെ മന്ത്രി രംഗത്ത് എത്തിയിരിക്കുകയാണ്. സന്തോഷത്തോടെ ജീവിച്ചവര്‍ക്ക്
പുഞ്ചിരിയോടെ ഒരു യാത്രയയപ്പ് നല്‍കുന്നതിനേക്കാള്‍ സന്തോഷകരമായി മറ്റെന്താണ് ഉള്ളത്?
ഈ ഫോട്ടോക്ക് നെഗറ്റീവ് കമന്റുകള്‍ അല്ല വേണ്ടത്…

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/300789157_6024000160949988_3738637301028484405_n.
jpg?resize=502%2C540&ssl=1)

എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ജീവിതത്തിലെ പരമമായ സത്യം മരണം തന്നെയാണ്.
മരിച്ച ഒരു വ്യക്തിയെ കരഞ്ഞു കൊണ്ട് യാത്ര അയക്കുന്നതാണ് നാം സാധാരണ കാണാറുള്ളത്. മരണം
ഒരു വേര്‍പാട് ആണ്, സങ്കടകരവും. എന്നാല്‍ അതൊരു വിടവാങ്ങലും യാത്രയയപ്പും കൂടിയാണ്.
സന്തോഷത്തോടെ ജീവിച്ചവര്‍ക്ക് പുഞ്ചിരിയോടെ ഒരു യാത്രയയപ്പ് നല്‍കുന്നതിനേക്കാള്‍ സന്തോഷകരമായി
മറ്റെന്താണ് ഉള്ളത്? ഈ ഫോട്ടോക്ക് നെഗറ്റീവ് കമന്റുകള്‍ അല്ല വേണ്ടത്…

എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. മന്ത്രി പങ്കുവെച്ച വാക്കുകളെ അനുകൂലിച്ചും
പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്. അമ്മച്ചിയെ ഞങ്ങള്‍ സന്തോഷത്തോടെ യാത്ര
അയച്ചു.. അതിന് എന്തിനാണ് ഇത്രയും മോശം പ്രചരണം എന്നായിരുന്നു ഈ കുടുംബത്തിന്റേയും 
പ്രതികരണം.
