# വിവാഹ വേദിയിലേക്കുള്ള വധുവിന്റെ വരവ് കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ; വീഡിയോ വൈറലാകുന്നു

- Link: https://ml.b4blaze.com/news/social-media-shocked-by-brides-arrival-at-wedding-venue-video-goes-viral
- Published: 2022-06-01T17:05:59+05:30
- Author: Gargi

വിവാഹ തിയ്യതി നിശ്ചയിച്ചു കഴിഞ്ഞാല്‍ കല്യാണം എങ്ങനെ വ്യത്യസ്തമാക്കാം എന്ന ചിന്തയിലായിരിക്കും
വധൂവരന്മാരെല്ലാം. ഇന്നത്തെ തലമുറ വിവാഹദിനത്തില്‍ വ്യത്യസ്തമായ എന്തും ചെയ്യാനും വൈറല്‍
ആകാന്‍ വേണ്ടതെല്ലാം ചെയ്യാനും തയ്യാറാണ്. ഫോട്ടോഷൂട്ട്, സേവ് ദി ഡേറ്റ് മുതല്‍ ആരംഭിക്കും
പ്ലാനിംഗുകളും പ്രോഗ്രാമുകളും. വിവാഹത്തിന് കോടികള്‍ മുടക്കാന്‍ ആര്‍ക്കും മടിയില്ല.

ഇവന്റ് മാനേജ്മെന്റുകള്‍ ഓരോ വിവാഹവും വ്യത്യസ്തമാക്കാന്‍ മത്സരിക്കുകയാണ്. ഇപ്പോഴിതാ
മധ്യപ്രദേശില്‍ നിന്നുള്ള വധുവിന്റെ വിവാഹ വേദിയിലേക്കുള്ള രംഗപ്രവേശമാണ് ഇപ്പോള്‍ 
സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. മധ്യപ്രദേശിലെ ബീതുല്‍ ഗ്രാമത്തില്‍ നിന്നുള്ള 
യുവതിയാണ് വിവാഹ വേദിയിലെ എന്‍ട്രി ട്രാക്ടറിലാക്കിയത്. എഞ്ചിനീയറായ ഭാരതി താഗോഡാണ്
സഹോദരങ്ങള്‍ക്കൊപ്പം ട്രാക്ടര്‍ ഓടിച്ച് വിവാഹ വേദിയിലേക്ക് എത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/Marriage-Whatsapp-
Status-Video-Download-Wedding-4K-Status-Video_6214c33997f83.jpg?resize=725%2C338&
ssl=1)

വധു ചുവന്ന ലഹങ്കയും മുഖത്ത് കറുത്ത ഗ്ലാസും ധരിച്ചിരുന്നു. മെയ് 26ന് മധ്യപ്രദേശിലെ
ബീതുല്‍ ജില്ലയിലെ ജവ്റ ഗ്രാമത്തില്‍ വെച്ചായിരുന്നു വിവാഹം. വിവാഹ വേദിയില്‍ എല്ലാവരും
ചെയ്യുന്നതുപോലെ കാറില്‍ കയറാന്‍ ആഗ്രഹിക്കാത്തതിനാലും വ്യത്യസ്തമായ എന്തെങ്കിലും ആഗ്രഹിച്ചതിനാലുമാണ്
താന്‍ ട്രാക്ടര്‍ തിരഞ്ഞെടുത്തതെന്ന് ഭാരതി പറയുന്നു. എന്തായാലും സംഗതി സോഷ്യല്‍ മീഡിയയില്‍
ഹിറ്റായി. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. അനുരാഗ് ദ്വാരിയുടെ
ട്വിറ്റര്‍ പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

> A bride in Betul arrived at her wedding on a tractor. The bride, Bharti Tagde,
> is seen entering the wedding pavilion wearing black glasses and riding a tractor.
> On the tractor, she is accompanied by her two brothers [@ndtv](https://twitter.com/ndtv?ref_src=twsrc%5Etfw)
> [@ndtvindia](https://twitter.com/ndtvindia?ref_src=twsrc%5Etfw) [pic.twitter.com/apdqrIBvyA](https://t.co/apdqrIBvyA)
> — Anurag Dwary (@Anurag_Dwary) [May 27, 2022](https://twitter.com/Anurag_Dwary/status/1530218884036706304?ref_src=twsrc%5Etfw)

വധു വേറെ ലെവലാണെന്ന് ചിലര്‍ കമന്റ് ചെയ്യുന്നു. എന്നാല്‍ ഇത്തരം സാഹസികത പലപ്പോഴും
അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഛത്തീസ്ഗഡിലെ റായ്പൂരില്‍ വിവാഹ വേദിയില്‍ വധൂവരന്മാര്‍
ഊഞ്ഞാല്‍ പൊട്ടി താഴെ വീണ വീഡിയോ വാര്‍ത്തയായിരുന്നു. മനോഹരമായി അലങ്കരിച്ച യന്ത്ര 
ഊഞ്ഞാലില്‍ നിന്നാണ് അവര്‍ താഴെ വീണത്. ഭാഗ്യവശാല്‍ അവര്‍ നിസ്സാര പരിക്കുകളോടെ അന്ന്
രക്ഷപ്പെട്ടു. അതുപോലെ ജെസിബിയുടെ മെഷീനില്‍ നിന്ന് വേദിയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ
വധൂവരന്മാര്‍ നിലത്ത് വീണ സംഭവവും വൈറലായിരുന്നു.
