# പാരച്യൂട്ട് തുറന്നില്ല!!! സ്‌കൈ ഡൈവിങ്ങിനിടെ താഴേക്ക് വീണ് ടിക്ടോക് താരത്തിന് ദാരുണാന്ത്യം

- Link: https://ml.b4blaze.com/news/tanya-pardazi-accident-death
- Published: 2022-09-04T16:24:42+05:30
- Author: Anu

സ്‌കൈ ഡൈവിങ്ങിനിടെ പ്രശസ്ത ടിക്ടോക് താരത്തിന് ദാരുണാന്ത്യം. താന്യ പര്‍ദാസി(21) ആണ്
സ്‌കൈ ഡൈവിങ്ങിനിടെ താഴേക്ക് വീണ് മരണപ്പെട്ടത്. പാരച്യൂട്ട് തുറക്കാന്‍ വൈകിയതിനെ 
തുടര്‍ന്നാണ് അപകടം. കാനഡയിലെ ഒന്‍ഡാരിയോയില്‍ സ്‌കൈ ഡൈവിങ്ങിനിടെയാണ് ദുരന്തം.
  നിലത്തേക്ക്
വീണ താനിയയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആദ്യ സോളോ
സ്‌കൈഡിവിങ്ങിനായാണ് താരം ഒന്‍ഡാരിയോയില്‍ എത്തിയത്. സ്‌കൈ ഡൈവിങ്ങിനിടെ റിസര്‍വ് പാരച്യൂട്ട്
വീര്‍ക്കാന്‍ കഴിയാതെ താഴ്ന്ന ഉയരത്തില്‍ പാരച്യൂട്ട് തുറന്നതാണ് ദുരന്തം വരുത്തിയത്.
2017 ല്‍ മിസ് കാനഡ സൗന്ദര്യമത്സരത്തില്‍ താന്യ ഫൈനലിസ്റ്റായിരുന്നു. ടൊറന്റോ സര്‍വകലാശാലയിലെ
ഫിലോസഫി വിദ്യാര്‍ത്ഥിയുമാണ് താരം. ടിക് ടോക് താരമായതോടെ തന്യയ്ക്ക് സോഷ്യല്‍മീഡിയയില്‍
നിരവധി ആരാധകരുണ്ടായിരുന്നു.

> Forever part of our team and in our hearts, Tanya Pardazi was one in a million
> [pic.twitter.com/roisnXWcjI](https://t.co/roisnXWcjI)
> — UTSC Cheerleading (@UTSC_cheer) [August 30, 2022](https://twitter.com/UTSC_cheer/status/1564761556348329984?ref_src=twsrc%5Etfw)

 
 കഴിഞ്ഞ വര്‍ഷം ചൈനയിലും സമാന ദുരന്തം സംഭവിച്ചിരുന്നു. 160 ഉയരമുള്ള ക്രെയ്‌നില്‍
നിന്ന് വീണ് 23 വയസ്സുള്ള യുവതിയായിരുന്നു മരണപ്പെട്ടത്. സോഷ്യല്‍മീഡിയയില്‍ പോസ്റ്റ്
ചെയ്യാന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്.
