# വയനാട് എംപിയും കോണ്‍ഗ്രസ്സ് നേതാവുമായ രാഹുല്‍ ഗാന്ധിയെ കാണാനില്ല എന്നാണ് പരാതി.

- Link: https://ml.b4blaze.com/news/the-complaint-alleges-that-wayanad-mp-and-congress-leader-rahul-gandhi-is-missing
- Published: 2019-11-25T15:03:14+05:30
- Author: Sreekumar

വയനാട് ജില്ലയിലെ എടക്കര പോലീസ് സ്‌റ്റേഷനിൽ ആണ് പരാതി ലഭിച്ചിരിക്കുന്നത്. ഇത് പൊലീസുകാരെ
തന്നെ ഒന്നടങ്കം അമ്ബരിപ്പിച്ചിരിക്കുകയാണ് വയനാട് എംപിയും കോണ്‍ഗ്രസ്സ് നേതാവുമായ 
രാഹുല്‍ ഗാന്ധിയെ കാണാനില്ല എന്നാണ് പരാതി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസാണ്
പരാതി നല്‍കിയിരിക്കുന്നത്.

നാടിന്റെ പുരോഗമനത്തിനും ജനങളുടെ ക്ഷേമത്തിനുമായി പ്രവർത്തിക്കേണ്ട പൊതുപ്രവർത്തകനയാണ്
കാണാതായതെന്നും പരാതിയിൽ പറയുന്നുണ്ട് രാഹുല്‍ ഗാന്ധി എവിടെയാണെന്ന് ഒരറിവുമില്ലെന്നും
സമൂഹ മാധ്യമങ്ങളില്‍ അദ്ദേഹം എവിടെയാണെന്ന് സംബന്ധിച്ച്‌ പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെന്നും
ഇത് മാറ്റണം എന്നുമാണ് പരാതിക്കാരന്റെ ആവശ്യം. എന്തായാലും ഇയാളുടെ പരാതി പോലീസ് എഫ്‌ഐആര്‍
രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഇന്ന് ലോക് സഭ ആരംഭിച്ച ദിവസം മഹാരാഷ്ട്രയിലെ നാടകങ്ങളെക്കുറിച്ച്‌
രൂക്ഷമായി രാഹുല്‍ സഭയില്‍ സംസാരിച്ചിരുന്നു. അതിന് തൊട്ട് പിന്നാലെയാണ് രാഹുലിനെ കാണാനില്ല
എന്ന് പരാതി നല്‍കിയിരിക്കുന്നത്.
