# സയാമീസ് ഇരട്ടകളയായി ജനിച്ച പെൺകുട്ടികളുടെ മൂന്നാം മൂന്നാം പിറന്നാൾ, കുട്ടികളെ പിരിക്കാതെ  അമ്മ

- Link: https://ml.b4blaze.com/news/this-is-the-third-birthday-for-girls-born-as-siamese-twins
- Published: 2019-11-29T12:28:43+05:30
- Author: Rahul

സയാമീസ് ഇരട്ടകളയായി ജനിച്ച തന്റെ പെൺകുഞ്ഞുങ്ങളെ പിരിക്കാതെ അവറ്‍റുടെ മൂന്നാം പിറന്നാൾ
ആഘോഷിച്ച് ഒരമ്മ, വന്‍കുടല്‍ മുതല്‍ താഴേക്കുള്ള ഭാഗങ്ങള്‍ കൂടിച്ചേര്‍ന്ന് ജനിച്ച 
പെണ്‍കുഞ്ഞുങ്ങളെ പിരിക്കാന്‍ തയ്യാറാകാതെ ഒരമ്മ. മൂന്ന് വയസ്സായ കാലിയും, കാര്‍ട്ടറുമാണ്
ഈ വിധത്തില്‍ ജനിച്ചിരിക്കുന്നത്. കുട്ടികളുടെ ഈ അവസ്ഥ തിരിച്ചറിഞ്ഞ ഡോക്ടര്‍മാര്‍ 
അബോര്‍ഷന്‍ വിധിച്ചെങ്കിലും ഇതിനും അമ്മയായ ചെല്‍സി ടോറസ് അനുവാദം നല്‍കിയിരുന്നില്ല.
2017ലാണ് ചെല്‍സി കാലിയ്ക്കും,

![This is the third birthday for girls born as Siamese twins](https://i0.wp.com/
ml.b4blaze.com/wp-content/uploads/2019/11/43877811_2142931515957362_6685616289899085824_n-
scaled.jpg?resize=2560%2C1705&ssl=1)

കാര്‍ട്ടറിനും ജന്മം നല്‍കിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി വൈകല്യമുള്ള കുട്ടികളെ എങ്ങിനെ
വളര്‍ത്താമെന്നാണ് ഇവര്‍ പഠിച്ചുവരുന്നത്.

മൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന മക്കള്‍ ഒരുമിച്ചുള്ള ഈ ജീവിതവുമായി ഇഴുകിച്ചേര്‍ന്ന്
കഴിഞ്ഞെന്നാണ് ചെല്‍സി വാദിക്കുന്നത്. ചുറ്റുമുള്ളവര്‍ ചെല്‍സിയെ കണക്കിന് ഉപദേശിക്കുന്നുണ്ടെങ്കിലും

![This is the third birthday for girls born as Siamese twins](https://i0.wp.com/
ml.b4blaze.com/wp-content/uploads/2019/11/1798557_031317twins2.jpg?resize=536%2C400&
ssl=1)

പെണ്‍മക്കളെ പിരിക്കാന്‍ സര്‍ജറി നടത്താന്‍ ഇവര്‍ തയ്യാറല്ല. അത്തരമൊരു സര്‍ജറിയെക്കുറിച്ച്‌
ചിന്തിച്ചിട്ട് പോലുമില്ലെന്നാണ് ചെല്‍സി പറയുന്നത്. ഇപ്പോള്‍ കുട്ടികള്‍ ഈ വിധം ജീവിക്കാന്‍
പഠിച്ച്‌ കഴിഞ്ഞു. സംസാരിക്കാനും സാധിക്കുന്നുണ്ട്. ഇവര്‍ ഒരുമിച്ച്‌ നടക്കുന്നതാണ്
ഇനിയുള്ള സ്വപ്‌നമെന്നും ചെല്‍സി കൂട്ടിച്ചേര്‍ക്കുന്നു.

![This is the third birthday for girls born as Siamese twins](https://i0.wp.com/
ml.b4blaze.com/wp-content/uploads/2019/11/13948621_14914810960_r-scaled.jpg?resize
=1920%2C2560&ssl=1)

മാതൃസ്നേഹംണ് നമുക്കിവിവിടെ കാണാൻ സാധിക്കുന്നത്, തന്റെ മക്കൾ നേരെ നടക്കില്ല എന്നറിഞ്ഞിട്ടും
അവരെ ഈ ഭൂമിയിലേക്ക് കൊണ്ട് വന്നു അവരെ ജീവന് തുല്ല്യൻ സ്നേഹിച്ച വളർത്തുന്ന ഈ ‘അമ്മ
ഇപ്പോഴത്തെ കാലത്തേ വലിയൊരു പോരാളി തന്നെയാണ്, ഇപ്പോൾ മക്കളെ അമ്മമാർ കൊല്ലുന്ന ഈ കാലത്തും
സ്വന്തം മക്കളുടെ ഭാവിക്ക് വേണ്ടി പൊരുതുകയാണ് ഈ ‘അമ്മ.
