# ‘അതിശയകരമായ സെല്‍ഫി’ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നെടുത്ത മകന്റേയും അച്ഛന്റേയും ഈ സെല്‍ഫി വൈറലാകുന്നതിന് പിന്നില്‍

- Link: https://ml.b4blaze.com/news/this-viral-selfie-shows-father-and-son-working-for-railways
- Published: 2022-06-18T20:40:00+05:30
- Author: Gargi

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഒരു സെല്‍ഫി വൈറലാകുന്നുണ്ട്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍
നിന്നെടുത്ത മകന്റേയും അച്ഛന്റേയും സെല്‍ഫി. ഇതിലെന്താണിത്ര പ്രത്യേകതയെന്ന് ചിന്തിക്കുന്നവര്‍ക്ക്.
ഈ അച്ഛനും മകനും ജോലി ചെയ്യുന്നത് റെയില്‍വേയിലാണ്. രണ്ടു ദിശകളിലേക്കുള്ള ട്രെയിനിലാണ്
ഇരുവരും നില്‍ക്കുന്നത്. ടിക്കറ്റ് എക്സാമിനറായ മകനും (ടിടിഇ) ഗാര്‍ഡായി ജോലി ചെയ്യുന്ന
അച്ഛനും രണ്ട് ഭാഗത്തേക്ക് പോകുന്ന ട്രെയിനുകള്‍ പാസ് ചെയ്തപ്പോള്‍ കണ്ടുമുട്ടുന്നതിനിടെ
എടുത്ത സെല്‍ഫിയായിരുന്നു ഇത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/Father-Sn-Railway-
Selfie-FB-Post.jpg?resize=760%2C545&ssl=1)

ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മകന്‍ മറ്റൊരു ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന
അച്ഛനൊപ്പം സെല്‍ഫിയെടുക്കുകയായിരുന്നു. ഈ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.‘
അതിശയകരമായ സെല്‍ഫി. അച്ഛന്‍ റെയില്‍വേയില്‍ ഗാര്‍ഡാണ്, മകന്‍ ടിടിഇയാണ്. രണ്ട് ട്രെയിനുകള്‍
അരികിലൂടെ കടന്നുപോയപ്പോള്‍ അത് ഒരു സെല്‍ഫി നിമിഷത്തിലേക്ക് നയിച്ചു’. ട്വിറ്ററില്‍
ഫോട്ടോ പങ്കുവെച്ചുള്ള കുറിപ്പിങ്ങനെയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/Father-Sn-Railway-
Selfie-News-article.jpg?resize=555%2C562&ssl=1)

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ സെല്‍ഫി 2019 മുതലുള്ളതാണ്. സെല്‍ഫിയിലുള്ളവര്‍ ബംഗ്ലാദേശ്
റെയില്‍വേയില്‍ ജോലി ചെയ്യുന്നു. മകന്‍ വാസിബുര്‍ റഹ്‌മാന്‍ ടിടിഇ ആയി ജോലി ചെയ്യുന്നു,
അച്ഛന്‍ ഗാര്‍ഡായി ജോലി ചെയ്യുന്നു. ഫുള്‍ബറി റെയില്‍വേ സ്റ്റേഷനില്‍ ഇരുവരും എത്തിയപ്പോഴാണ്
മകന്‍ ഈ ചിത്രം പകര്‍ത്തിയത്.
