# വിദ്യാര്‍ത്ഥിയെ വിവാഹം കഴിക്കാന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി അധ്യാപിക

- Link: https://ml.b4blaze.com/news/to-marry-student-rajasthan-teacher-changes-gender
- Published: 2022-11-08T17:40:53+05:30
- Author: Gargi

പ്രണയിച്ചയാളെ സ്വന്തമാക്കാനായി ലിംഗമാറ്റം നടത്തി അധ്യാപിക. ഭാരത്പുരിലെ ഫിസിക്കല്‍
എജ്യുക്കേഷന്‍ അധ്യാപികയായ മീരയാണ് തന്റെ വിദ്യാര്‍ഥിനിയായ കല്‍പന ഫൗസിദാറിനെ വിവാഹം
കഴിക്കുന്നതിനായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയായത്. കല്‍പനയുമായി മീര ഏറെക്കാലമായി
പ്രണയത്തിലായിരുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/1667902101_biya.
jpg?resize=900%2C506&ssl=1)

‘എന്റെ ലിംഗമാറ്റത്തിനായി ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ ഞാന്‍ എല്ലായ്‌പ്പോഴും ആഗ്രഹിച്ചിരുന്നു.
2019 ഡിസംബറിലാണ് എനിക്ക് ആദ്യത്തെ ശസ്ത്രക്രിയ നടന്നത്,’ മീര എന്ന ആരവ് പറയുന്നു. ‘
ഞാന്‍ തുടക്കം മുതല്‍ അദ്ദേഹത്തെ സ്‌നേഹിച്ചിരുന്നു. അവന്‍ ഈ ശസ്ത്രക്രിയ ചെയ്തില്ലായിരുന്നെങ്കില്‍
പോലും, ഞാന്‍ അവനെ വിവാഹം കഴിച്ചേനെ. ശസ്ത്രക്രിയയ്ക്കായി ഞാനും അദ്ദേഹത്തോടൊപ്പം പോയി.’
കല്‍പ്പനയും വെളിപ്പെടുത്തി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/kalpana-aarav.jpg.
image_.845.440.jpg?resize=845%2C440&ssl=1)

മുമ്പ് മീര എന്നറിയപ്പെട്ടിരുന്ന ആരവ് കല്‍പ്പന പഠിച്ചിരുന്ന സര്‍ക്കാര്‍ സ്‌കൂളില്‍
കബഡി പഠിപ്പിച്ചിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2016 ല്‍ മീരയും(
ആരവ്) കല്‍പ്പനയും സുഹൃത്തുക്കളായതോടെയാണ് ഇതെല്ലാം ആരംഭിച്ചത്. അവര്‍ 2 വര്‍ഷം സുഹൃത്തുക്കളായി
തുടര്‍ന്നു. 2018 ല്‍ മീര (ആരവ്) കല്‍പ്പനയോട് വിവാഹാഭ്യര്‍ഥന നടത്തി.

> Bharatpur, Rajasthan | Teacher undergoes gender change surgery to become a male&
> marry a student
> "I always wished to undergo surgery to change my gender. I had my first surgery
> in December 2019," says Aarav Kuntal, teacher who changed his gender [pic.twitter.com/S70JGrprwr](https://t.co/S70JGrprwr)
> — ANI MP/CG/Rajasthan (@ANI_MP_CG_RJ) [November 8, 2022](https://twitter.com/ANI_MP_CG_RJ/status/1589846387705147392?ref_src=twsrc%5Etfw)

ഈ രണ്ട് പെണ്‍കുട്ടികളും പരസ്പരം സ്‌നേഹം പ്രകടിപ്പിച്ചപ്പോള്‍, എല്ലാ മാതാപിതാക്കളെയും
പോലെ, അവരുടെ ബന്ധുക്കളും എതിര്‍ത്തു. അതിനുശേഷം, മീര തന്റെ പ്രണയിനി കല്‍പ്പനയെ വിവാഹം
കഴിക്കുന്നതിനായി ലിംഗമാറ്റം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ശസ്ത്രക്രിയ നടത്തി
പുരുഷനായി മാറിയതിന് ശേഷം ഇരുവരും വിവാഹിതരായി.
