# അടിയന്തിര ലാന്‍ഡിങ്ങിനിടെ രണ്ടായി പിളര്‍ന്ന് വിമാനം- ദൃശ്യങ്ങള്‍ പുറത്ത്

- Link: https://ml.b4blaze.com/news/two-pieces-of-plane-while-landing-video
- Published: 2022-04-08T16:34:18+05:30
- Author: Gargi

അടിയന്തിരമായി ലാന്‍ഡ് ചെയ്യുന്നതിനിടെ കാര്‍ഗോ വിമാനം രണ്ടായി പിളര്‍ന്നു. മധ്യ അമേരിക്കന്‍
രാജ്യമായ കോസ്റ്റാറിക്കയിലാണ് സംഭവം. വ്യാഴാഴ്ച ജുവാന്‍ സാന്താമരിയ രാജ്യാന്തര വിമാനത്താവളത്തില്‍
നിന്ന് പുറപ്പെട്ട ബോയിങ്-757 വിമാനം സാങ്കേതിക തകരാര്‍ മൂലം അടിയന്തര ലാന്‍ഡിങ്ങിനായി
25 മിനിറ്റിനുശേഷം തിരിച്ചിറക്കിയപ്പോഴാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ വിമാനത്താവളം
താല്‍ക്കാലികമായി അടച്ചുപൂട്ടി. വിമാനത്തിലുണ്ടായിരുന്ന രണ്ടു ജീവനക്കാരും സുരക്ഷിതരാണെന്ന്
കോസ്റ്റാറിക്കയിലെ അഗ്‌നിശമനസേനാ മേധാവി ഹെക്ടര്‍ ഷാവ്‌സ് പറഞ്ഞു.

> 1999 built DHL Aero Expreso B757-27APCF aircraft did an emergency landing receiving
> substantial damages at Juan Santamaría International Airport (SJO),followed by
> takeoff and a 25 minutes holding pattern from the same airport on 7th April.
> 📹
> Edwin Rose [#aircraft](https://twitter.com/hashtag/aircraft?src=hash&ref_src=twsrc%5Etfw)
> [#safety](https://twitter.com/hashtag/safety?src=hash&ref_src=twsrc%5Etfw) [#aviation](https://twitter.com/hashtag/aviation?src=hash&ref_src=twsrc%5Etfw)
> [pic.twitter.com/p6hkCXqOLY](https://t.co/p6hkCXqOLY)
> — FL360aero (@fl360aero) [April 7, 2022](https://twitter.com/fl360aero/status/1512118133288542208?ref_src=twsrc%5Etfw)

സാന്താമരിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഗ്വാട്ടേമാലയിലേക്ക് പുറപ്പെട്ടതായിരുന്നു
വിമാനം. അപകടത്തിന് പിന്നാലെ വിമാനത്താവളം അടച്ചതോടെ മറ്റിടങ്ങളിലേക്ക് പോകാനിരുന്ന
57 വിമാനങ്ങളും 8,500 യാത്രക്കാരുമാണ് കുടുങ്ങിയത്. അഞ്ച് മണിക്കൂര്‍ അടച്ചിട്ടതിന്
ശേഷം വിമാനത്താവളം തുറന്നുപ്രവര്‍ത്തിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
