# നമ്മൾ അറിയാത്ത സമയത്ത്, നമ്മെ ചുറ്റിപ്പറ്റി ആരാണുള്ളതെന്ന് നമ്മൾ അറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ; ഹൃദയം വല്ലാതെ നോവുന്നു

- Link: https://ml.b4blaze.com/news/unni-mukundan-on-aluva-baby-murder
- Published: 2023-07-30T13:59:44+05:30
- Author: Shilpa

കഴിഞ്ഞ ദിവസമായിരുന്നു ആലുവയിൽ 5 വയസ്സുകാരി കാണാതായതും തുടർന്ന് കുട്ടിയുടെ മൃതദേഹം
ചാക്കിൽ കെട്ടിയ നിലയിൽ ചെളിയിൽ നിന്നും കണ്ടെടുക്കുന്നതും. വളരെയധികം വിഷമത്തോടെയും
ആശ്ചര്യത്തോടെയും മാത്രമാണ് മലയാളികൾ ഈ വാർത്ത കേട്ടതും.

സംഭവത്തിൽ പ്രതി അസഫാക് പോലീസ് പിടിയിലായതോടെ, കുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചെന്നും,
ശേഷം കുട്ടിയുടെ ഡ്രസ്സ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും
ഇയാൾ പോലീസിനോട് പറയുകയും ചെയ്തിരുന്നു. സംഭവത്തിൽ ഇപ്പോൾ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്
നടൻ ഉണ്ണി മുകുന്ദൻ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-30-135241-199x300.png?resize=772%2C1164&ssl=1)

‘ഹൃദയഭേദകമായ ഈ വാർത്തയുണ്ടാക്കിയ വേദന ഒരിക്കലും വാക്കുകളിൽ വിവരിക്കാൻ സാധിക്കില്ല.
ആ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. നമ്മൾ അറിയാത്ത സമയത്ത്, നമ്മെ ചുറ്റിപ്പറ്റി
ആരാണുള്ളതെന്ന് നമ്മൾ അറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ കുട്ടികളെ എങ്ങനെ
സുരക്ഷിതമായി സംരക്ഷിക്കും?’, എന്നാണ് ഉണ്ണി മുകുന്ദൻ തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-30-135205-300x183.png?resize=828%2C505&ssl=1)
