# ഗായിക ഉഷ ഉതുപ്പിന്റെ ഭര്‍ത്താവ് അന്തരിച്ചു

- Link: https://ml.b4blaze.com/news/usha-uthups-husband-jani-chacko-dies-in-kolkata
- Published: 2024-07-09T19:00:31+05:30
- Author: Ajay

**കൊല്‍ക്കത്ത:** ഗായിക ഉഷ ഉതുപ്പിന്റെ ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു.
78 വയസായിരുന്നു. കൊല്‍ക്കത്തയില്‍ വച്ചായിരുന്നു മരണം. തിങ്കഴാഴ്ച രാത്രിയില്‍ വീട്ടില്‍
വെച്ച് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ടിവി കാണുമ്പോള്‍ പെട്ടന്നാണ് ജാനിക്ക് 
ഹൃദയാഘാതം സംഭവിച്ചത് എന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍
എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഉഷ ഉതുപ്പിനും ജാനിക്കും രണ്ട് മക്കളാണ് സണ്ണിയും
മകള്‍ അഞ്ജലിയും.

പ്ലാന്റേഷന്‍ മേഖലയിലായിരുന്നു ജാനി ചാക്കോ ഉതുപ്പ് പ്രവര്‍ത്തിച്ചിരുന്നത്. എഴുപതുകളുടെ
തുടക്കത്തില്‍ ഐക്കണിക് ട്രിന്‍കാസില്‍ വച്ചാണ് അദ്ദേഹം ഉഷയെ കണ്ടത്. ജാനി ചാക്കോ ഉതുപ്പിന്റെ
സംസ്‌കാരം ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ നടക്കും.

ഉഷ ഉതുപ്പിന്റെ മകള്‍ അഞ്ജലി ഉതുപ്പ് അന്തരിച്ച പിതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്
ഓര്‍മ്മകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിട്ടുണ്ട് .
