# സൈക്കിളിന്റെ പിന്നില്‍ കസേര; കുഞ്ഞിനെ അമ്മ കൊണ്ടു നടക്കുന്ന വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

- Link: https://ml.b4blaze.com/news/video-of-a-woman-riding-a-bicycle-with-her-toddler
- Published: 2022-06-09T22:06:44+05:30
- Author: Gargi

വ്യത്യസ്തമായ വീഡിയോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറലാവാറുണ്ട്. ഇപ്പോഴിതാ
അത്തരത്തിലുള്ള ഒരു വീഡിയോ ആണ് വൈറലാവുന്നത്. ഐപിഎസ് ഓഫീസര്‍ അങ്കിത ശര്‍മ്മ ജൂണ്‍ 
9 ന് പിഞ്ചുകുഞ്ഞിനൊപ്പം സൈക്കിളില്‍ സഞ്ചരിക്കുന്ന ഒരു അമ്മയുടെ വീഡിയോ ട്വിറ്ററില്‍
പങ്കുവച്ചു. ഇതിന്റെ പ്രത്യേകത എന്താണെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും. കുട്ടിക്ക്
വേണ്ടി സൈക്കിളിന്റെ പിന്‍സീറ്റില്‍ യുവതി ഒരു പ്ലാസ്റ്റിക് കസേര ഘടിപ്പിച്ചിരുന്നു.

സ്ഥലം എവിടെയാണെന്ന് അറിയില്ല. 9 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, അമ്മ തന്റെ
പിഞ്ചുകുഞ്ഞിനെ പിന്‍സീറ്റിലിരുത്തി സൈക്കിള്‍ ചവിട്ടുന്നത് കാണാം. കുട്ടി വീഴാതിരിക്കാന്‍
അവള്‍ ചെയ്തത് പിന്‍സീറ്റില്‍ ഒരു പ്ലാസ്റ്റിക് കസേര ഘടിപ്പിച്ചതാണ്.

> Beyond Caption. [pic.twitter.com/xlhU9uJTsx](https://t.co/xlhU9uJTsx)
> — Ankita Sharma (@ankidurg) [June 9, 2022](https://twitter.com/ankidurg/status/1534767296778219521?ref_src=twsrc%5Etfw)

അടിക്കുറപ്പിനപ്പുറം എന്ന തലക്കെട്ടോടുകൂടിയാണ് അങ്കിത ശര്‍മ്മ വീഡിയോ പങ്കുവെച്ചത്.
വീഡിയോ ഇതിനോടകം 4 ലക്ഷം പേരു കണ്ടു കഴിഞ്ഞു. അമ്മയുടെ ഈ ശ്രമത്തെ പുതുമയെന്ന് വിശേഷിപ്പിച്ച
നെറ്റിസന്‍മാര്‍ ‘ഒരു അമ്മയ്ക്ക് തന്റെ കുട്ടിക്ക് വേണ്ടി എന്തും ചെയ്യാന്‍ കഴിയും.’
മെന്ന് കമന്റ് ചെയ്യുന്നു.
