# ക്രൈം പാര്‍ട്ണര്‍- ചിപ്‌സ് പാക്കറ്റ് അടിച്ചു മാറ്റാന്‍ ശ്രമിച്ച് നായയും കുരങ്ങനും- വൈറലായി വീഡിയോ

- Link: https://ml.b4blaze.com/news/video-of-dog-helping-monkey
- Published: 2022-05-20T18:32:17+05:30
- Author: Gargi

ഏറ്റവും വികൃതിക്കാരാണ് കുരങ്ങുകള്‍. പലപ്പോഴും മനുഷ്യരെപ്പോലും ആശയക്കുഴപ്പത്തിലാക്കുന്നതാണ്
ഇവരുടെ പ്രവൃത്തികള്‍. അതിബുദ്ധിയുള്ള കുരങ്ങുകള്‍ ഭക്ഷണം മോഷ്ടിക്കാന്‍ കാണിക്കുന്ന
വികൃതികള്‍ പലതും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. വീടുകളിലും കടകളിലും ഭക്ഷണസാധനങ്ങളും
മറ്റും അടിച്ചു മാറ്റാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവുണ്ട്.

ഭക്ഷണം മോഷ്ടിക്കാന്‍ കുട്ടിക്കുരങ്ങിനെ കാണിച്ച തന്ത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍
ചിരി പടര്‍ത്തുന്നത്. കുരങ്ങന്‍ ഒരു പാക്കറ്റ് ചിപ്‌സ് അടിച്ചു മാറ്റാന്‍ ശ്രമിക്കുന്നു.
ഒരു പട്ടിക്കുട്ടിയുടെ സഹായത്തോടെയാണ് ചിപ്‌സ് അടിച്ചു മാറ്റുന്നത്.

> The 🐒 trying to pick up a packet of chips with the help of 🐕 is the cutest thing
> you will watch today ❣️❣️. [#goodmorning](https://twitter.com/hashtag/goodmorning?src=hash&ref_src=twsrc%5Etfw)
> [#dog](https://twitter.com/hashtag/dog?src=hash&ref_src=twsrc%5Etfw) [#dogs](https://twitter.com/hashtag/dogs?src=hash&ref_src=twsrc%5Etfw)
> [#monkey](https://twitter.com/hashtag/monkey?src=hash&ref_src=twsrc%5Etfw) [#monkeys](https://twitter.com/hashtag/monkeys?src=hash&ref_src=twsrc%5Etfw)
> [#animal](https://twitter.com/hashtag/animal?src=hash&ref_src=twsrc%5Etfw) [#AnimalLovers](https://twitter.com/hashtag/AnimalLovers?src=hash&ref_src=twsrc%5Etfw)
> [#cute](https://twitter.com/hashtag/cute?src=hash&ref_src=twsrc%5Etfw) [#lovable](https://twitter.com/hashtag/lovable?src=hash&ref_src=twsrc%5Etfw)
> [#adorable](https://twitter.com/hashtag/adorable?src=hash&ref_src=twsrc%5Etfw)
> [#friendship](https://twitter.com/hashtag/friendship?src=hash&ref_src=twsrc%5Etfw)
> [#bond](https://twitter.com/hashtag/bond?src=hash&ref_src=twsrc%5Etfw) [#team](https://twitter.com/hashtag/team?src=hash&ref_src=twsrc%5Etfw)
> [pic.twitter.com/bkMAEU13NC](https://t.co/bkMAEU13NC)
> — Tarana Hussain (@hussain_tarana) [May 8, 2022](https://twitter.com/hussain_tarana/status/1523146989361262593?ref_src=twsrc%5Etfw)

റോഡരികിലെ കടയില്‍ തൂങ്ങിക്കിടക്കുന്ന ചിപ്സ് പാക്കറ്റ് നായയുടെ സഹായത്തോടെ പൊട്ടിക്കാന്‍
കുരങ്ങന്‍ ശ്രമിക്കുന്നു. ആദ്യം ശ്രമിച്ചപ്പോള്‍ താഴെ വീണെങ്കിലും പിന്നീട് തളരാതെ 
വീണ്ടും പൊട്ടിക്കാന്‍ ശ്രമിച്ചു. സംഗതി എന്തായാലും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

മീമ്‌സ്.ബികെഎസ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. ”കുരങ്ങുകളും
നായ്ക്കളും നല്ല സുഹൃത്തുക്കളല്ലെന്ന് ആരാണ് പറഞ്ഞത്?” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ
പങ്കുവെച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/monkey.jpeg?resize
=1600%2C1600&ssl=1)

നായകളും കുരങ്ങുകളും പരസ്പരം കടിക്കുന്നത് പതിവാണ്. എന്നാല്‍ ഇവിടെ വിപരീതമാണ്. ഇരുവരും
ഏറെ നാളായി സുഹൃത്തുക്കളാണെന്ന് ഈ വീഡിയോയില്‍ നിന്ന് വ്യക്തമാണ്. വികൃതിയായ കുരങ്ങിനെ
സഹായിക്കാന്‍ നായ്ക്കുട്ടി ശാന്തനായി നില്‍ക്കുന്നു എന്നതും ശ്രദ്ധേയമാണ്. നായ്ക്കുട്ടി
താഴേക്ക് പോകാതിരിക്കാന്‍ കുരങ്ങന്‍ കെട്ടിപ്പിടിക്കുന്നതും ഏറെ കൗതുകകരമായ കാഴ്ചയാണ്.
