# ആവശ്യമുണ്ട്..!! പുരുഷന്മാരെ, മൂഞ്ചിയ ചിന്താഗതി ഇല്ലാത്ത സ്ത്രീകളെ..!! ഉദ്ദേശം ഇത്ര മാത്രം..!! വൈറല്‍ ആയി കുറിപ്പ്

- Link: https://ml.b4blaze.com/news/viral-note-on-social-media-looking-for-a-friend
- Published: 2022-04-11T14:44:28+05:30
- Author: Rahul

ചില വ്യക്തികളുടെ കാഴ്ച്ചപ്പാടുകളും അതില്‍ നിന്ന് പിറക്കുന്ന കുറിപ്പുകളും അവര്‍ സോഷ്യല്‍
മീഡിയ വഴി പങ്കുവെയ്ക്കുമ്പോള്‍ അവ കൗതുകം ഉണര്‍ത്തുന്നതോ സമകാലിക പ്രസക്തി ഉള്ളതോ 
ആകുമ്പോള്‍ പെട്ടെന്ന് ജനശ്രദ്ധ നേടിയെടുക്കും. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായി
മാറുന്ന മറ്റൊരു കുറിപ്പിനെ കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. വധുവിനെ ആവശ്യമുണ്ട്,
വരനെ ആവശ്യമുണ്ട് എന്നീ കാര്യങ്ങള്‍ നമ്മള്‍ കേട്ടിട്ടുള്ളതാണ്. ഇപ്പോഴിതാ പതിവില്‍
നിന്ന് വ്യത്യസ്തമായി ‘സുഹൃത്തിനെ ആവശ്യമുണ്ട്’ എന്നൊരു പോസ്റ്റാണ് ഇപ്പോള്‍

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/photo-1536013009411-
25930e88d3c7-200x300.jpg?resize=1107%2C1661&ssl=1)

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. രമണി പൂപ്പറമ്പില്‍ എന്നൊരു വ്യക്തിയുടെ
ഫേസ്ബുക്ക് പേജിലാണ് ആവശ്യം അറിയിച്ചുകൊണ്ട് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…. വരനെ ആവശ്യമുണ്ട് വധുവിനെ ആവശ്യമുണ്ട് എന്ന് പറയുമ്പോലെ
നല്ലൊരു സുഹൃത്തിനെ ആവശ്യമുണ്ട്..ധാരാളം വായിക്കുന്ന ആളാകണം യാത്രകള്‍ സിനിമ ഇഷ്ടമുള്ള
ആളാകണം ഉത്തരവാദിത്വങ്ങളൊഴിഞ്ഞ് ഫ്രീയായ ആളാകണം…60 വയസ്സിന് മുകളില്‍ അല്‍പ്പം മെച്ചൂരിറ്റി
ഉണ്ടായിക്കോട്ടെ സമയമുള്ളപ്പോഴൊക്കെ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/fb-note-300x286.
jpg?resize=1149%2C1095&ssl=1)

സംസാരിക്കാന്‍ വരണം ഒഴിവുള്ളപ്പോള്‍ വിളിക്കണം ഈ ലോകത്തെ ഏത് വിഷയവും സംസാരിക്കാന്‍
അറിവുണ്ടാകണം..ആരോഗ്യമുണ്ടെങ്കില്‍ കുഞ്ഞു യാത്രകള്‍ പോകണം സിനിമ കാണാന്‍ പോകാം ഇഷ്ടമുള്ള
ആരോഗ്യം അനുവദിക്കുന്ന യാത്രകള്‍ ആകാം ആജീവനാന്ത സൗഹൃദമാകണം ഇടയ്ക്ക് വെച്ച് ഇട്ടിട്ട്
പോകരുത്…പുരുഷനാണ് ഫസ്റ്റ് പ്രിഫറന്‍സ് മൂഞ്ചിയ ചിന്താഗതികളില്ലാത്ത

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/3-39222_boyfriend-
and-girlfriend-holding-hands-5k-romantic-girl-300x169.jpg?resize=1152%2C649&ssl=
1)

സ്ത്രീകളും ആകാം സ്ത്രീ ആണെങ്കില്‍ താമസ സൗകര്യവും കൊടുക്കുന്നതാണ്..സൗഹൃദം മാത്രമേ
ഉദ്ദേശിക്കുന്നുള്ളൂ..ഒന്ന് ഷെയര്‍ ചെയ്ത് സഹായിക്കണേ..ജീവിതം അത്രമേല്‍ ബോറായിരിക്കുമ്പോള്‍
ഇതല്ലാതെ വേറെ എന്ത് വഴി (സൗഹൃദം എന്നാല്‍ രണ്ട് മനുഷ്യരില്‍ മുളപൊട്ടി വളര്‍ന്ന് വികസിച്ച്
ഒരു വലിയ തണല്‍ വൃക്ഷം ആകേണ്ടതാണ് എന്നറിയായ്കയല്ല )..
