# കുഞ്ഞിനെ കാണാന്‍ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നെത്തി; നിമിഷങ്ങള്‍ക്കകം ഭാര്യയ്ക്ക് ദാരുണാന്ത്യം

- Link: https://ml.b4blaze.com/news/wife-died-moments-after-her-husband-arrived
- Published: 2022-07-27T17:28:16+05:30
- Author: Gargi

കുമ്പള ആരിക്കാടി മുഹിയുദ്ദീന്‍ മസ്ജിദ് റോഡില്‍ അഷ്റഫിന്റെ ഭാര്യ സഫാന കുഴഞ്ഞു വീണു
മരിച്ചു. ഇരുപത്തിയഞ്ചു വയസായിരുന്നു. കുഞ്ഞിനെ കാണാന്‍ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നെത്തി
നിമിഷങ്ങള്‍ക്കകമാണ് ഭാര്യയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. സഫാനയുടെ ആകസ്മിക മരണം ബന്ധുക്കളെയും
നാടിനെയും ദുഃഖത്തിലാഴ്ത്തി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/05/death-1516186933-
1525157925.jpg?resize=715%2C431&ssl=1)

ഒരു മാസം മുമ്പാണ് സഫാന ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രിയില്‍ പ്രസവിച്ച് മാതാവിന്റെ
വീട്ടിലേക്ക് മടങ്ങിയ സഫാന മുപ്പത്തിയഞ്ചാം ദിവസം കുഞ്ഞിന്റെ തൊട്ടില്‍ കെട്ടല്‍ ചടങ്ങുകള്‍ക്കായി
ആരിക്കാടിയിലെ ഭര്‍തൃവീട്ടിലേക്കെത്തിയതായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/05/google-ai-predict-
death-artificial-intelligence.jpg?resize=1200%2C797&ssl=1)

ദുബൈയിലായിരുന്ന അഷ്‌റഫും ഉച്ചയോടെ വീട്ടിലെത്തിയിരുന്നു. കുഞ്ഞിനെയും ഭാര്യയേയും കണ്ട
അഷ്‌റഫിന്റെ സന്തോഷം അധികം നീണ്ടു നിന്നില്ല. നിമിഷങ്ങള്‍ക്കകമാണ് ഭാര്യ സഫാന സഫാന 
കുഴഞ്ഞു വീണത്. ഉടന്‍ തന്നെ കുമ്പള ജില്ല സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍
മരണം സ്ഥിരീകരിച്ചു.
