# കയ്യിൽ 1200 രൂപയുണ്ടോ? എന്നാൽ നിങ്ങൾക്ക് ക്രിക്കറ്റ് താരത്തിന്റെ വീട്ടിൽ താമസിക്കാം !!!

- Link: https://ml.b4blaze.com/news/yuvraj-singsh-home-available-to-rent
- Published: 2022-10-06T11:16:20+05:30
- Author: Ajay

ഇന്ത്യ ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടതാരമായിരുന്നു യുവി എന്നു സ്‌നേഹത്തോടെ വിളിക്കുന്ന
യുവരാജ് സിംഗ്. ഒരുപക്ഷെ ഇന്നത്തെ തലമുറയ്ക്ക് ചെറിയ പരിചയക്കുറവ് ഉണ്ടാവും ഈ ക്രിക്കറ്റ്
താരത്തിനെ. എന്നാൽ കുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു ഓവറിൽ മുഴുവൻ സിക്‌സർ അടിച്ചു ഞെട്ടിച്ച
യുവരാജ് സിംഗിനെ മറക്കാൻ ക്രിക്കറ്റ് ആരാധകർക്ക് കഴിയില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/yuvi-1.jpg?resize
=1280%2C720&ssl=1)

യുവരാജ് സിംഗ് കാസാസിംഗ് എന്ന പേരിലുള്ള തന്റെ അവധിക്കാല വസതി വാടകയ്ക്ക് കൊടുക്കാനൊരുങ്ങുന്നു.
ഗോവയിലെ ചപ്പോര നദീ തീരത്തുള്ള വീട്ടിൽ 1200 രൂപ വാടകയ്ക്ക് താമസിക്കാം എന്നാണ് യുവരാജ്
സിംഗ് അറിയിച്ചിരിക്കുന്നത്. വീട് ആറുപേരടങ്ങുന്ന സംഘത്തിന് ബുക്ക് ചെയ്യാം. ആർക്കുവേണമെങ്കിലും
വീട് ഓൺലൈൻ റെന്റൽ സൈറ്റ് വഴി വാടകയ്ക്ക് എടുക്കാവുന്നതാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/yuvi-2.jpg?resize
=1280%2C720&ssl=1)

വെള്ള നീല, നിറങ്ങൾക്ക് പ്രാധാന്യം നൽകിയാണ് കാസാസിംഗ് നിർമിച്ചിരിക്കുന്നത്. തന്റെ
കാസാസിംഗിൽ എത്തുന്നവർക്ക് ഉയോഗിക്കാൻ വീട്ടുമുറ്റത്ത് സ്വിമ്മിംഗ് പൂൾ ഒരുക്കിയുട്ടുണ്ടെന്നും.
നീന്തൽ കുളത്തിൽ മുങ്ങി സൂര്യാസ്തമയം ആസ്വദിക്കാൻ മറക്കരുതെന്നും വീട്ടിൽ നിന്ന് ഗോവയുടെ
ഗ്രാമഭംഗി ആസ്വദിക്കാമെന്നും യുവരാജ് സിംഗ് തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്.
വീട് വാടകയ്ക്ക് എടുക്കുന്നവർക്ക് വെർച്വൽ റിയാലിറ്റിയിലുടെ യുവരാജ് സിംഗിനെ കാണാൻ 
സാധിക്കും
