അടുത്ത ജന്മത്തിൽ എനിക്ക് ജ്യോതിക ആകണം, എന്നാൽ സൂര്യ തന്നെ കെട്ടുകയും വേണം അനുശ്രീ 

മലയാളത്തിൽ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ മനസിൽ ഇടം നേടിയ നടി അനുശ്രീ സൂര്യയോടുള്ള തന്റെ ആരാധനയെ കുറിച്ചു ഇൻഡ്യാ ഗ്ലിറ്റസിനു നൽകിയ ഒരു അഭിമുഖം ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. താൻ ഏതു…

മലയാളത്തിൽ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ മനസിൽ ഇടം നേടിയ നടി അനുശ്രീ സൂര്യയോടുള്ള തന്റെ ആരാധനയെ കുറിച്ചു ഇൻഡ്യാ ഗ്ലിറ്റസിനു നൽകിയ ഒരു അഭിമുഖം ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. താൻ ഏതു ഉറക്കത്തിൽ ആയാലും തന്റെ കട്ട ഫാൻ ആരാണെന്നു ചോദിച്ചാൽ സൂര്യ ആണെന് താൻ മറുപടി പറയും അനുശ്രീ പറയുന്നു. സത്യത്തിൽ ഇതുപോലൊരു ആവേശം ഒരു നടിയും കാണിക്കില്ല എന്ന് അവതാരക പോലും ചോദിക്കുന്നു.

താൻ എവിടെ പോയാലും സൂര്യയുടെ ഫോട്ടോ കണ്ടാൽ അദ്ദേഹത്തിന്റെ പോസ്റ്ററിന്റെ താഴെ നിന്നുകൊണ്ട് ഒരു ഫോട്ടോ എടുക്കാതെ മാറുകയില്ല. എന്റെ ആഗ്രഹം അടുത്ത ജന്മത്തിൽ എനിക്ക് ജ്യോതിക ആകണം എന്നാണ് എന്നാൽ അടുത്ത ജന്മത്തിൽ സൂര്യ ജ്യോതികയെ തന്നെ വിവാഹം കഴിക്കുയും വേണം എന്നാൽ അല്ലെ എന്റെ ആഗ്രഹം സാധിക്കൂ അനുശ്രീ ഒരു പുഞ്ചിരിയോട് പറയുന്നു.

സൂര്യയെ മുൻപ് കണ്ടിട്ടുണ്ടെങ്കിലും തന്റെ ആരാധന തുറന്നു പറഞ്ഞതിന് ശേഷം കണ്ടിട്ടില്ല അതിൽ തനിക്കു വലിയ വിഷമ൦ ഉണ്ട്. എന്നാൽ സൂര്യ ഫാൻസ്‌ അതിനു അവസരം ഒരുക്കി തരുമെന്നാണ് അനുശ്രീ പറയുന്നത്. അഥവാ സൂര്യ കേരളത്തിൽ എത്തുന്നു എന്നുള്ള അറിവ് കിട്ടി കഴിഞ്ഞാൽ ഞാൻ അതിനു മുൻപുതന്നെ ആ സ്ഥലത്തു എത്തിയിരിക്കും. അതുപോലെ ഇതുവരെയും അദ്ദേഹത്തെ കാണാൻ അവസരം കിട്ടിയില്ലെങ്കിൽ താൻ അദ്ദേഹത്തിനോടൊപ്പം അഭിനയിക്കാൻ എത്തുമ്പോൾ കാണാം എന്നും പറയുന്നു, ശരിക്കും തന്റെ ആരാധന കഥാപാത്രത്തെ കുറിച്ച് വാ തോരാതെയാണ് അനുശ്രീ പറയുന്നത്.