‘ഇളമൈ കാതല്‍’… മാത്യു -നസ്ലിന്‍ കോംബോ- ‘നെയ്മറിലെ വീഡിയോ ഗാനം

വി സിനിമാസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ നവാഗത സംവിധായകന്‍ സുധി മാഡിസണ്‍ സംവിധാനം ചെയ്ത് മാത്യു -നസ്ലിന്‍ കോംബോയില്‍ ഇറങ്ങാന്‍ പോകുന്ന പുതിയ ചിത്രമാണ് ‘നെയ്മര്‍’. പടത്തില്‍ നെയ്മര്‍ എന്ന ടൈറ്റില്‍ റോളിലെത്തുന്നത് ഒരു നാടന്‍ നായയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ‘ഇളമൈ കാതല്‍’… എന്ന വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. അടുത്തകാലത്തായി മലയാളികള്‍ ഏറ്റുപാടിയ ഹിറ്റ് ഗാനങ്ങളായ തലതെറിച്ചവര്‍, ആന്മാവേ പോ, ആദരാഞ്ജലി, പവിഴ മഴയെ, പറുദീസാ തുടങ്ങിയവയെല്ലാം രചിച്ച വിനായക് ശശികുമാറിന്റെ വരികള്‍ സംവിധാനം ചെയ്തിരിക്കുന്നത് ഷാന്‍ റഹ്‌മാനാണ്. ആലാപനം: ആന്റണി ദാസന്‍.

വിജയരാഘവന്‍, ജോണി ആന്റണി, ഷമ്മി തിലകന്‍, ഗൗരി കൃഷ്ണ, കീര്‍ത്തന ശ്രീകുമാര്‍, അമല റോസ്, തുഷാര പിള്ള, രശ്മി ബോബന്‍, ബേബി ദേവനന്ദ തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാക്കി എത്തുന്നുണ്ട്. ആദര്‍ശ് സുകുമാരന്‍, പോള്‍സന്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം -ആല്‍ബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -ഉദയ് രാമചന്ദ്രന്‍. കല -നിമേഷ് എം താനൂര്‍, വസ്ത്രാലങ്കാരം -മഞ്ജുഷ രാധാകൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍ -മാത്യൂസ് തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -പി കെ ജിനു, പി ആര്‍ ഒ -എ എസ് ദിനേശ്, ശബരി.

Gargi