അതാണ് അവളെ എന്റെ മറ്റ് കാമുകിമാരിൽ നിന്നും വ്യത്യസ്തയാക്കിയത്! - മലയാളം ന്യൂസ് പോർട്ടൽ
Film News

അതാണ് അവളെ എന്റെ മറ്റ് കാമുകിമാരിൽ നിന്നും വ്യത്യസ്തയാക്കിയത്!

nick about priyanka

പ്രിയങ്ക ചോപ്ര ലോകമെമ്പാടും ആരാധകരുള്ള നായിക താരമാണ്. തന്റെ കഴിവ് കൊണ്ട് തന്നെ  താരത്തിന് കോടിക്കണക്കിനു ആരാധകർ ആണ് ഉള്ളത്. തന്റെ പതിനെട്ടാമത്തെ വയസിലായിരുന്നു പ്രിയങ്കയ്ക്ക് ലോകസുന്ദരിപ്പട്ടം ലഭിക്കുന്നത്. 2000ത്തിലെ ലോകസുന്ദരിയായിരുന്നു പ്രിയങ്ക. പ്രിയങ്ക ചോപ്രയുമായുള്ള വിവാഹത്തെ തുടര്‍ന്ന് ബോളിവുഡിൽ സ്‌ഥിര  സാന്നിധ്യമായി മാറിയിരിക്കുകയാണ് ഹോളിവുഡ് താരവു ഗായകനുമായ നിക് ജോനാസ്.   താര വിവാഹം നടന്നത്  ഏറെ വിവാദങ്ങൾക്കും കോലഹലങ്ങള്‍ക്കും ഒടുവിലായിരുന്നു. ഇരുവരുടെയും  പ്രായമായിരുന്നു പ്രിയങ്ക-നിക് വിവാഹത്തിലെ പ്രധാന പ്രശ്നം. നിരവധി വിമർശനങ്ങൾ ആണ് താരങ്ങൾക്ക് അതിന്റെ പേരിൽ നേരിടേണ്ടി വന്നിട്ടുള്ളതും. ഇപ്പോൾ പ്രിയങ്കയെ കുറിച്ച് മനസ്സ് തുറക്കുകയാണ് നിക്ക്.

നിക്കിന്റെ ഏറ്റവും പുതിയ സംഗീത ആൽബമായ സ്‌പേസ് മാൻ എന്ന ആൽബത്തിന്റെ പ്രമോഷന് വേണ്ടി എത്തിയപ്പോൾ ആണ് നിക്ക് പ്രിയങ്കയെ കുറിച്ച് വാചാലനായത്. പ്രിയങ്കയ്ക്ക് വേണ്ടി ഞാൻ എഴുതിയ പ്രണയ ലേഖനങ്ങൾ ആണ് സ്‌പേസ് മാൻ എന്നും ഇത് കാണുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് പ്രിയങ്കയായിരിക്കുമെന്നും എനിക്ക് അവളുടെ സന്തോഷം ആണ് എല്ലാത്തിലും വലുതെന്നും താരം പറഞ്ഞു. ഞങ്ങൾ തമ്മിൽ ദൃഢമായ ഒരു റിലേഷൻ ബോണ്ട് ഉണ്ട്. അത് തന്നെയാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ മനോഹരമാക്കുന്നതും. ഒരു ജീവിത പങ്കാളി എന്നാൽ നമുക്ക് ഇപ്പോഴും എന്ത് കാര്യത്തിനും ആശ്രയിക്കാൻ കഴിയുന്നതാകണം. ആ കാര്യത്തിൽ ഞാൻ ഏറെ ഭാഗ്യവാനാണ്. അവൾക്കും അങ്ങനെയൊരു പങ്കാളിയാണ് ഞാൻ എന്നാണു എന്റെ വിശ്വാസവും.

Priyanka Chopra about dressing

Priyanka Chopra about dressing

മുൻപ് പല പ്രേമുഖ താരങ്ങളുമായി നിക്ക് പ്രണയത്തിൽ ആയിട്ടുണ്ട്. അതെല്ലാം നിക്ക് പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട്. എന്നാൽ അതിൽ നിന്നൊക്കെ പ്രിയങ്കയെ വേറിട്ട് നിർത്തുന്നത് ഞങ്ങൾ തമ്മിലുള്ള ആത്മബന്ധം ആണ് എന്നും നിക്ക് പറഞ്ഞു. സ്‌പേസ് മാൻ എന്ന മ്യൂസിക്കൽ ആൽബം ഇതിനോടകം തന്നെ ഹിറ്റ് ആയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിൽ ആണ് ആൽബം ഇപ്പോൾ. നിരവധി മികച്ച അഭിപ്രായങ്ങൾ ആണ് ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Trending

To Top
Don`t copy text!