മലയാളം ന്യൂസ് പോർട്ടൽ
Film News

നിക്കി ഗല്‍റാണി വിവാഹിതയാവുന്നു, വരനെ കുറിച്ച് വിവരിച്ച് താരം ……

nicky galrani getting married

തെന്നിന്ത്യന്‍ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് നിക്കി ഗല്‍റാണി. മലയാളത്തില്‍ അടക്കം ഒത്തിരി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നിക്കിയുടെ ഏറ്റവും പുതിയ സിനിമയും മലയാളത്തിലാണ. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.ചിത്രത്തിന്റെ ്‌പ്രൊമോഷന്‍ പരിപാടിക്കിടെ തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും നടി തുറന്ന് പറഞ്ഞിരികക്ുകയാണ്. ധമാക്കയിലെ നായകന്‍ അരുണിനൊപ്പം ജെബി ജംഗ്ഷനില്‍ എത്തിയ്യപ്പോഴാണ് നിക്കി nicky galrany getting marriedതന്റെ പ്രണയത്തെ കുറിച്ച്‌ പറഞ്ഞത്. പ്രണയമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്ന മറുപടിയായിരുന്നു നിക്കി ഗല്‍റാണി നല്‍കിയത്. എവിടെ വെച്ചായിരുന്നു നിങ്ങള്‍ കണ്ടുമുട്ടിയതെന്നായിരുന്നു പിന്നീടുള്ള ചോദ്യം. കൃത്യമായ മറുപടി പറയാതെ തങ്ങള്‍ കണ്ടുമുട്ടി, അദ്ദേഹം ചെന്നൈയിലാണെന്നുമായിരുന്നു താരം പറഞ്ഞത്. ആരാണ് ആ വ്യക്തി എന്ന് ചോദിച്ചപ്പോൾ മറുപടി നല്‍കിയിരുന്നില്ലെങ്കിലും അധികം വൈകാതെ വിവാഹമുണ്ടാവുമെന്നും താരം പറയുന്നു.

ഉടനെ തന്നെ ഇതേക്കുറിച്ച്‌ എല്ലാവരേയും അറിയിക്കുമെന്നും നടി പറഞ്ഞു. തന്റേതും പ്രണയവിവാഹമായിരുന്നു എന്നും കുടുംബ സുഹൃത്തുമായി എട്ട് വര്‍ഷത്തോളം പ്രണയത്തിലായിരുന്നെന്നും അരുണ്‍ പറഞ്ഞു.ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്സ്, ഒരു അഡാര് nicky galrany getting marriedലവ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ധമാക്ക ഡിസംബര്‍ 20 ന് തിയേറ്ററുകളിലെത്തും. ഒരു കളര്‍ഫുള്‍ കോമഡി എന്റര്‍ടെയ്നറായാണ് ചിത്രം എത്തുന്നത്. സാരംഗ് ജയപ്രകാഷ്, വേണു ഓവി കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ധമാക്ക എം കെ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. 1983 എന്ന ചിത്രത്തിലൂടെയാണ് നിക്കി ഗല്‍റാണി മലയാളത്തിലേക്ക് എത്തിയത്. ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, രാജമ്മ @യാഹു തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിരുന്നു.

Related posts

ദിലീപേട്ടൻ എന്നെ മോളു എന്നാണ് വിളിക്കുന്നത് !! എന്നോട് ചേട്ടന് ഭയങ്കര സ്നേഹം ആണ് – നിക്കി ഗല്‍റാണി

WebDesk4

താൻ പരീക്ഷയ്ക്ക് കോപ്പി അടിച്ചിട്ടുണ്ടെന്നു ദിലീപ്, രസകരമായ വെളിപ്പെടുത്തലുകൾ നൽകി താരം

WebDesk4

തെന്നിന്ത്യൻ താരസുന്ദരി നിക്കി ഗൽറാണിയും തമിഴ് സൂപ്പർസ്റ്റാറും തമ്മിൽ പ്രണയത്തിൽ; വിവാഹം ഉടൻ എന്ന് സൂചന

WebDesk4