എന്റെ കരച്ചിൽ കേട്ട് പേടിച്ചു അടുത്തേക്ക് വന്ന അമ്മയെ അന്ന് ആദ്യമായി ഞാൻ കെട്ടി പിടിച് കരഞ്ഞു

വിവാഹം കഴിക്കണം ഒരു കുഞ്ഞിനെ ദത്തെടുത്ത് സന്തോഷത്തോടെ ജീവിക്കണം. അതിനുള്ള കാത്തിരിപ്പിലാണ് ആദ്യ സുവർഗ പുരുഷ ദമ്പതികൾ. തങ്ങൾ ആദ്യ പുരുഷ ദമ്പതിമാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നികേഷും സോനുവും. 2018 ജൂലൈയിലാണ് ഇരുവരും ക്ഷേത്രത്തിൽവെച്ച് മോതിരം…

വിവാഹം കഴിക്കണം ഒരു കുഞ്ഞിനെ ദത്തെടുത്ത് സന്തോഷത്തോടെ ജീവിക്കണം. അതിനുള്ള കാത്തിരിപ്പിലാണ് ആദ്യ സുവർഗ പുരുഷ ദമ്പതികൾ. തങ്ങൾ ആദ്യ പുരുഷ ദമ്പതിമാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നികേഷും സോനുവും. 2018 ജൂലൈയിലാണ് ഇരുവരും ക്ഷേത്രത്തിൽവെച്ച് മോതിരം മാറി വിവാഹിതരായത്. ഒരു സ്വകാര്യ വെബ്‌സൈറ്റിലൂടെയാണ് ഇരുവരും പരിചയത്തിലാകുന്നത്. അങ്ങനെ അവർ കൂടുതൽ അടുത്തു. പിന്നീട് അവർ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. വീട്ടുകാരുടെ പൂർണ സമ്മദത്തോടുകൂടിയായിരുന്നു ഇരുവരുടെയും വിവാഹം. ഇൻഫോപാർക്കിലാണ് സോനു ജോലി ചെയ്യുന്നത് നികേഷിന് എർണാകുളത്ത് ബിസിനസും. എന്നാൽ തങ്ങളുടെ ബന്ധം വിവാഹത്തിലെത്തിക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു എന്നാണ് ഈ ദമ്പതികൾ പറയുന്നത്. താൻ ഒരു സ്വവര്ഗാനുരാഗിയാണെന്ന്  അമ്മയെ പറഞ്ഞ് മനസിലാക്കാൻ ഏറെ സമയം വേണ്ടിവന്നതായി ഗുരുവായൂർ സ്വദേശിയായ നികേഷ് പറയുന്നു.

ഇപ്പോഴിതാ തന്റെ ആദ്യ പ്രണയ തകർച്ചയെ കുറിച്ച് നികേഷ് പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ദഹ് നേടിയിരിക്കുന്നത്. നികേഷിന്റെ വാക്കുകൾ ഇങ്ങനെ, അമ്മയെ ആദ്യമായി ഞാൻ കെട്ടിപിടിക്കുന്നത് 14 വർഷം പ്രാണനെ പോലെ സ്നേഹിച്ച എന്റെ ex-partner, ഞാൻ എന്റെ വീട്ടിൽ വന്ന ഒരു ദിവസം, രാത്രി 10 മണിക്ക് വിളിച് നമ്മളെ ഒരുമിച്ചു ജീവിക്കാൻ ഈ നാട്ടുകാരും വീട്ടുകാരും സമ്മതിക്കില്ല അത് കൊണ്ട് നമുക്ക് പിരിയാം എന്ന് പറഞ് ഫോൺ കട്ട് ചെയ്ത ദിവസമാണ്.ഭൂമി പിളർന്നു പോകുന്നത് പോലെയാണ് അന്ന് എനിക്ക് തോന്നിയത്… ഞാൻ ആ രാത്രി പുറത്തിറങ്ങി ആകാശത്തേക്കു നോക്കി ഉറക്കെ നിലവിളിച്ചു കരഞ്ഞു…എന്റെ കരച്ചിൽ കേട്ട് പേടിച്ചു അടുത്തേക്ക് വന്ന അമ്മയെ അന്ന് ആദ്യമായി ഞാൻ കെട്ടി പിടിച് കരഞ്ഞു…അവൻ എന്നെ ചതിച്ചു അമ്മ എന്ന് മാത്രം ഞാൻ പറഞ്ഞു.

എന്റെ കണ്ണിൽ നിന്ന് ഒഴുകിയത് ചോരയായിരുന്നു അപ്പോൾ… അന്ന് അമ്മ എന്നോട് പറഞ്ഞു നമ്മുടെ കൂടെ ഉള്ളവർ നമ്മളെ വിട്ടു പോയാലും നമ്മൾ ജീവിക്കണം എന്ന്…അന്ന് അമ്മയെ കെട്ടി പിടിച്ചപ്പോൾ എനിക്ക് കിട്ടിയ ആശ്വാസവും അമ്മയുടെ വാക്കുകളും ആണ് പിന്നീട് എന്നെ വീണ്ടും ജീവിതത്തിലേക്ക് കൈ പിടിച് ഉയർത്തി കൊണ്ട് വന്നത്…ഇന്ന് എന്റെ പാർട്ണർ സോനുവിന്റെ കൂടെയും അമ്മയുടെ കൂടെയും നിൽകുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആണ്…ആരൊക്കെ തളർത്താൻ നോക്കിയാലും ഞാൻ തളരില്ല…മുൻപോട്ട് തന്നെ.