‘ഏറ്റവും വിഷമം ഇതിന്റെ പ്രൊഡ്യൂസറിനെ കുറിച്ച് ആലോചിച്ചാല്‍ ആണ്’

ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന സിനിമ തിയേറ്ററില്‍നിന്ന് പിന്‍വലിച്ചിരിക്കുകയാണ്. ഒമര്‍ ലുലു തന്നെയാണ് വിവരം സ്ഥിരീകരിച്ചത്. ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ഇപ്പോഴിതാ ഒരു…

ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന സിനിമ തിയേറ്ററില്‍നിന്ന് പിന്‍വലിച്ചിരിക്കുകയാണ്. ഒമര്‍ ലുലു തന്നെയാണ് വിവരം സ്ഥിരീകരിച്ചത്. ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ഇപ്പോഴിതാ ഒരു ഫെയ്‌സ്ബുക്ക് കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘എനിക്ക് ഏറ്റവും വിഷമം ഇതിന്റെ പ്രൊഡ്യൂസറിനെ കുറിച്ച് ആലോചിച്ചാല്‍ ആണെന്നാണ് നിഖില്‍ ബാബു മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.

പടം ഇന്ന് 1/2/2023 തിയേറ്ററില്‍ നിന്ന് പിന്‍വലിക്കുന്നു എന്ന് ഈ പടത്തിന്റെ ഡയറക്ടര്‍ ഒമര്‍ ലുലു സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു..
എന്താണ് പ്രേക്ഷകരുടെ അഭിപ്രായം എന്ന് എനിക്കറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.
എനിക്ക് പറയാന്‍ ഉള്ളത് ഇങ്ങനെ ഒരു സ്റ്റോറി ലൈന്‍ പിടിച്ച് പടം എടുത്ത Omar Lulu & ടീംസിനെ കുറിച്ചോ അല്ല എങ്കില്‍ സെന്‍സര്‍ കഴിഞ്ഞ് പടം റിലീസ് ആയതിനുശേഷം ഈ പടം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളെ കുറിച്ചും എനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല.
കാരണം ഇവിടെ ഇങ്ങനെയൊക്കെയാണ് ഭായ് ഉദാഹരണം റോഡ് ടാര്‍ ചെയ്ത് കഴിഞ്ഞ് ശേഷം അതുവരെ ചെയ്യാതിരുന്ന പൈപ്പ്ലൈന്‍ ആ റോഡ് പൊളിച്ച് ഇടുന്നത് കണ്ടിട്ടില്ല അതേപോലെ.
എനിക്ക് ഏറ്റവും വിഷമം ഇതിന്റെ പ്രൊഡ്യൂസറിനെ കുറിച്ച് ആലോചിച്ചാല്‍ ആണെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

നല്ല സമയം എന്ന സിനിമയുടെ ട്രെയിലറില്‍ എംഡിഎംഎയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്ന് കാണിച്ച് എക്‌സൈസ് വകുപ്പ് കേസ് എടുത്തിരുന്നു. സംവിധായകന്‍, നിര്‍മാതാവ് എന്നിവര്‍ക്കെതിരെയാണ് എക്സൈസ് കേസെടുത്തത്. ട്രെയിലറില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം ഉള്‍പ്പെടുത്തിയതാണ് കേസിനാധാരം.

എക്സൈസ് കോഴിക്കോട് റേഞ്ചാണ് അബ്കാരി, NDPS നിയമങ്ങള്‍ പ്രകാരം കേസ് എടുത്തത്. സിനിമയുടെ റിലീസിന് ശേഷം അതിലെ ഒരു നായിക മയക്കുമരുന്ന് ഉപയോഗത്തെ അനുകൂലിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതും വിവാദമായിരുന്നു.

ഇര്‍ഷാദ് നായകനാകുന്ന സിനിമയില്‍ അഞ്ച് പുതുമുഖങ്ങളാണ് നായികമാര്‍. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയിരിക്കുന്നത്. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികാനിരയില്‍. ശാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാരിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.