‘ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ എണ്ണം പറഞ്ഞ അവിഹിതങ്ങളും രഹസ്യങ്ങളുമൊക്കെ കുറച്ചു പേരെ രസിപ്പിച്ചേക്കാം’

മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തുന്ന ട്വല്‍ത്ത്മാന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ നിഖില്‍ തമ്പി മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് വൈറലാകുന്നത്.

കള്ളുകുടിയന്‍ കഥാപാത്രങ്ങള്‍ ചെയ്യാന്‍ മോഹന്‍ലാലിനു വല്യ ഇഷ്ടമാണ്, അതുകൊണ്ട് തന്നെ ആദ്യ പകുതിയിലെ ആ രംഗങ്ങള്‍ എല്ലാം വളരെ ബോര്‍ ആയിരുന്നു.. രണ്ടാം പകുതിയില്‍ മോഹന്‍ലാല്‍ എന്ന നടന്റെ ലിമിറ്റഡ് ആക്ടിങ് ഉം… പുതുമയുള്ള പ്ലോട്ട് ഒന്നുമല്ല എങ്കിലും ആളുകളെ കണ്‍ഫ്യൂസ്ഡ് ആക്കാന്‍ ഉദ്ദേശിച്ചു അവസാനം ഇതെന്തുവാടേ എന്ന് പ്രേക്ഷകരെ കൊണ്ട് ചോദിപ്പിക്കുന്ന എഴുത്തുകാരന്റെ കഷ്ടപ്പാട്, ജീത്തു ജോസഫ് ന്റെ സംവിധാന മികവ് കൊണ്ട് മറികടന്നു എന്ന് മാത്രം. ലാഗ് ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്, എങ്കിലും കുറച്ചൊക്കെ എന്‍ഗേജ്ഡ് ആക്കുന്നത് സംവിധായകന്റെ കഴിവാണ്…ഒന്നും ഒളിച്ചു വെക്കാത്ത ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ എണ്ണം പറഞ്ഞ അവിഹിതങ്ങളും രഹസ്യങ്ങളും ഒക്കെ ഒരു പക്ഷെ കുറച്ചു പേരെ രസിപ്പിച്ചേക്കാം.. ലുക്കാ ചുപ്പി എന്ന സിനിമയിലെ ചിന്നു കുരുവിളയുടെ ആനി എന്ന ബോള്‍ഡ് ക്യാരക്ടര്‍ അതേപോലെ ചെയ്തു വെച്ചിട്ടുണ്ട് ലിയോണയുടെ ഫിദ.. സിനിമട്ടോഗ്രാഫി, എഡിറ്റിംഗ്, ഡയറക്ഷന്‍ ഇതെല്ലാം വളരെ ന്നന്നായിരുന്നു എന്നു തന്നെ പറയാം. ഇതാണ് ഞാന്‍ കണ്ട പന്ത്രണ്ടാമന്‍.. (വേണേല്‍ ഒരു മണിക്കൂര്‍ നമുക്കും ആ ഗെയിം കളിക്കാം കേട്ടോ…)

മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ദൃശ്യം 2നു ശേഷം ജീത്തു ജോസഫ്- മോഹന്‍ലാല്‍ ഒരുമിക്കുന്ന ചിത്രം എന്ന നിലയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രവുമാണിത്. നവാഗതനായ കെ ആര്‍ കൃഷ്ണകുമാര്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സ്വന്തം തിരക്കഥയിലല്ലാതെ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രവുമാണ് ട്വല്‍ത്ത് മാന്‍. ഉണ്ണി മുകുന്ദന്‍, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, പ്രിയങ്ക നായര്‍, ശിവദ, അനു സിത്താര, രാഹുല്‍ മാധവ്, അനു മോഹന്‍, ചന്ദുനാഥ്, നന്ദു, പ്രദീപ് ചന്ദ്രന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഇടുക്കിയിലെ കുളമാവ് ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

Previous article‘ഏറ്റവും മികച്ച നാടന്‍ ഭക്ഷണം അവളെ കഴിപ്പിക്കുന്നതാണ് എന്റെ സന്തോഷം’ വിഘ്‌നേഷ്
Next articleധനുഷിന്റെ ആദ്യ ഹോളിവുഡ് ചിത്രമായ ദ് ഗ്രേമാന്‍ ട്രെയിലര്‍ പുറത്തു വന്നു