സിംഹത്തേയും പുലിയേയും കഴിക്കില്ല..! ബീഫും പോര്‍ക്കും കഴിക്കും..! നിലപാട് അറിയിച്ച് വീണ്ടും നിഖില വിമല്‍

ബീഫ് ഇന്റര്‍വ്യൂ വിവാദമോയതോടെ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടോ എന്ന ചോദ്യത്തില്‍ വീണ്ടും തന്റെ നിലപാട് അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി നിഖില വിമല്‍. തുറന്ന് പറച്ചിലുകള്‍ കൊണ്ട് എനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരു…

ബീഫ് ഇന്റര്‍വ്യൂ വിവാദമോയതോടെ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടോ എന്ന ചോദ്യത്തില്‍ വീണ്ടും തന്റെ നിലപാട് അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി നിഖില വിമല്‍. തുറന്ന് പറച്ചിലുകള്‍ കൊണ്ട് എനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരു ആക്രമണമോ.. ബുദ്ധിമുട്ടോ അനുഭവിക്കേണ്ടി വന്നിട്ടില്ല എന്നാണ് നടി റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ വെച്ച് പറഞ്ഞത്. ചിലര്‍ ഞാന്‍ പറഞ്ഞത് നന്നായി എന്നും ചിലര്‍ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്നും പറഞ്ഞു എന്നല്ലാതെ ആ തുറന്ന് പറച്ചിലില്‍

എനിക്ക് ഒരു ബുദ്ധിമുട്ടും നേരിടേണ്ടി വന്നിട്ടില്ല എന്നാണ് നിഖില അഭിമുഖത്തില്‍ പറഞ്ഞത്.. താന്‍ ബീഫ് കഴിക്കും എന്നും കോഴിയെ എല്ലാം കൊല്ലാം എങ്കില്‍ പശുവിനേയും കൊല്ലാം.. കൊല്ലുന്നെങ്കില്‍ എല്ലാത്തിനേയും കൊല്ലണം.. അല്ലെങ്കില്‍ ഒന്നിനേയും കൊല്ലരുത് എന്ന നിഖിലയുടെ ഒരു അഭിമുഖത്തിലെ വാക്കുകളായിരുന്നു ഇതിന് മുന്‍പ് വൈറലായി മാറിയത്. ഇപ്പോഴും താരം ആ നിലപാടില്‍ തന്നെയാണ് ഉറച്ച് നില്‍ക്കുന്നത്.. ഇപ്പോള്‍ ഈ അവസരത്തില്‍ ഒരിക്കല്‍ കൂടി പറയാം.. ഞാന്‍ ബീഫ് കഴിക്കും പോര്‍ക്കും കഴിക്കും..

എന്നുവെച്ചാല്‍ തിരിച്ച് കടിക്കാത്ത എല്ലാം കഴിക്കുമെന്നാണോ എന്ന അവതാരകന്റെ ചോദ്യത്തിന് അങ്ങനെയല്ല.. ബീഫും പോര്‍ക്കും എല്ലാം പണ്ട് മുതലേ അച്ഛന്‍ വീട്ടില്‍ വാങ്ങി തരുന്ന സാധനങ്ങളാണ്.. അല്ലാതെ സിംഹത്തിനെ കഴിക്കുമോ.. പുലിയെ കഴിക്കുമോ.. എന്നിങ്ങനെ ചോദിച്ചാല്‍ ഒന്നും ഞാന്‍ കഴിക്കാറില്ലെന്നും നിഖില പറഞ്ഞു. തല്ലുമാല ചിത്രത്തിലെ ബീഫ് പരാമര്‍ശം മാറ്റണമെന്ന തീരുമാനം വന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍

nikhilavimalofficial_276033583_695517848472222_4289064771774509339_n

അത് അവരോട് തന്നെ ചോദിക്കണം എന്നായിരുന്നു നടിയുടെ മറുപടി. ബീഫ് എന്ന പരാമര്‍ശം സിനിമയുടെ ബിസിനസിനെ തന്നെ ബാധിക്കുന്ന ഈ അവസ്ഥ എല്ലാം നമ്മള്‍ തന്നെ മനസ്സ് വെച്ച് മാറ്റിയെടുക്കണം എന്നും നടി നിഖില വിമല്‍ അഭിമുഖത്തില്‍ വെച്ച് അഭിപ്രായപ്പെട്ടു.