താരങ്ങളായ നിക്കിഗൽറാണിയും, ആദി പിനി സെട്ടിയും വിവാഹിതരായി!!

തെന്നിന്ത്യൻ താരങ്ങളായ നിക്കിയും, ആദിയും വിവാഹിതരായി. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരുടയും വിവാഹം നന്നത്. ഇരുവരുടയും വിവാഹത്തിന് അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളുമായിരുന്നു പങ്കെടുത്തിരുന്നത്. കഴിഞ്ഞ മാർച്ച് 25 നെ ആയിരുന്നു താരങ്ങളുടെ വിവാഹ നിശ്ച്ചയം നടന്നത്. ഈ ചടങ്ങിൻെറ ചിത്രങ്ങളും, വീഡിയോകളും സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു. വിവാഹത്തിന്റെ തലേ ദിവസത്തെ ചടങുകൾ എല്ലാം തന്നെ നിക്കിയുടെ വീട്ടിൽ ആയിരുന്നു നടന്നത്. ചെന്നയിലെ ഒരു ഹോട്ടലിൽ ആയിരുന്നു താരങ്ങളുടെ വിവാഹം നടന്നത്.


അന്യഭാഷ ചിത്രങ്ങളിൽ നിക്കി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അന്യഭാഷ ചിത്രങ്ങളിൽ മാത്രമല്ല താരം മലയാളത്തിലും മികവുറ്റ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1983 എന്ന നിവിൻ പോളി ചിത്രത്തിൽ ആയിരുന്നു നിക്കിയുടെ മലയാള സിനിമാ രംഗത്തേക്കുള്ള പ്രവേശന൦ .അതിനു ശേഷം രാജമ്മ യാഹു ഡോട്ട് കോം, വെളിമൂങ്ങ, മര്യാദ രാമൻ,ഒരു സെക്കന്റ് ക്ലാസ് യാത്ര , ധമാക്ക എന്നി ചിത്രങ്ങളിലും തന്റെ അഭിനയം കാഴ്ച്ച വെച്ച്.


‘ദമാക്ക’എന്ന ചിത്രത്തിൽ ആയിരുന്നു നിക്കി അവസാനമായി അഭിനയിച്ചത്. നിക്കി ഒരു നടി മാത്രമല്ല നല്ല മോഡലും കൂടിയായിരുന്നു. തെലുങ്ക് സിനിമകളുടെ സംവിധായകൻ രവി രാജ പെനി സെട്ടിന്റേ മകൻ ആണ് ആദി പെനി സെട്ടി. താരം ഒക്ക വിചിത്തിരം എന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമയിലേക്കു എത്തിയതു. ‘മരക്ത നാണയം’എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചു അഭിനയിച്ചിരുന്നു.

Previous article‘ഹിറ്റ്‌ലറില്‍ ജഗദീഷേട്ടന്റെ നായികയായി വേറെ ആരെയെങ്കിലും കാസ്റ്റ് ചെയ്യണം’ സുചിത്ര
Next articleലാലേട്ടൻ ഈ അടുത്ത് കാലത്തെങ്ങും ചെയ്യാത്ത ഒരു ചിത്രമായിരിക്കും ഇത്; ജീത്തു ജോസഫ്!!