നിക്കി ഗല്‍റാണിയും നടന്‍ ആദിയുടെയും വിവാഹം ഈ മാസംതന്നെ: തീയതി പ്രഖ്യാപിച്ചു

ഒടുവില്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആ വാര്‍ത്ത പുറത്തുവന്നു. തെന്നിന്ത്യന്‍ താര സുന്ദരി നിക്കി ഗല്‍റാണിയുടെയും നടന്‍ ആദിയുടെയും വിവാഹ തീയതി പ്രഖ്യാപിച്ചു. ഈ മാസം 18ന് ഇരുവരും വിവാഹിതരാകുമെന്നാണ് വാര്‍ത്ത പുറത്തുവന്നത്. വിവാഹം…

ഒടുവില്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആ വാര്‍ത്ത പുറത്തുവന്നു. തെന്നിന്ത്യന്‍ താര സുന്ദരി നിക്കി ഗല്‍റാണിയുടെയും നടന്‍ ആദിയുടെയും വിവാഹ തീയതി പ്രഖ്യാപിച്ചു. ഈ മാസം 18ന് ഇരുവരും വിവാഹിതരാകുമെന്നാണ് വാര്‍ത്ത പുറത്തുവന്നത്.

വിവാഹം ചെന്നൈയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം മറ്റ് ചടങ്ങുകള്‍ ഇരുവരുടെയും വീട്ടിലായിരിക്കും നടക്കുക.

രാത്രി 11 മണിക്കാണ് വിവാഹത്തിന്റെ മുഹൂര്‍ത്തം. സിനിമാ മേഖലയിലെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാകും ചടങ്ങില്‍ പങ്കെടുക്കുക. സംഗീതവും മെഹന്തിയും പോലുള്ള വിവാഹത്തിന് മുമ്പുള്ള ചടങ്ങുകള്‍ രണ്ട് ദിവസം മുമ്പ് അവരുടെ വീടുകളില്‍ വെച്ച് നടത്തുന്നുമെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഹൈദരാബാദില്‍ കുടുംബമുണ്ടെങ്കിലും ആദിയും നിക്കിയും ചെന്നൈയില്‍ വിവാഹം നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായും ഇവര്‍ പറയുന്നു.

cropped-Nikki.jpg

ഗോസിപ്പ് കോളങ്ങളിലെ നിറ സാന്നിദ്ധ്യമായിരുന്ന സെലിബ്രിറ്റി കപ്പിളുകള്‍ ആയിരുന്നു നിക്കിയും ആദിയും. ഇരുവരും രണ്ട് വര്‍ഷമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സ്വകാര്യമായി നടത്തിയ ആദിയുടെ പിറന്നാള്‍ ആഘോഷത്തില്‍ നിക്കി പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്തകള്‍ നിറഞ്ഞത്. പിന്നീട് ഇരുവരും പ്രണയ വാര്‍ത്ത അംഗീകരിച്ചതോടെ ആരാധകര്‍ വാര്‍ത്ത ആഘോഷമാക്കി.

മാര്‍ച്ച് 24ന് ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വിവാഹം ഉടന്‍ ഉണ്ടാകുമെന്ന വാര്‍ത്തകള്‍ അന്ന് മുതലേ പുറത്തുവന്നിരുന്നു.