നടി നിക്കി ഗല്‍റാണിയുടെ വീട്ടില്‍ മോഷണം..!! ധനുഷ് പിടിയില്‍!!

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് നിക്കി ഗല്‍റാണി. മലയാളി പ്രേക്ഷര്‍ക്ക് ഇഷ്ടപ്പെട്ട താരവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. താരത്തിന്റെ വീട്ടില്‍ വന്‍ മോഷണം നടന്നതിന്റെ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. നിക്കിയുടെ…

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് നിക്കി ഗല്‍റാണി. മലയാളി പ്രേക്ഷര്‍ക്ക് ഇഷ്ടപ്പെട്ട താരവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. താരത്തിന്റെ വീട്ടില്‍ വന്‍ മോഷണം നടന്നതിന്റെ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. നിക്കിയുടെ ചെന്നൈയിലെ റോയപ്പേട്ട് എരിയയിലെ അപാര്‍ട്‌മെന്റിലാണ് മോഷണം നടന്നത്. മോഷണം നടന്നപ്പോള്‍ തന്നെ വീട്ടിലെ ജോലിക്കാരുടെ മേല്‍ സംശയം ഉയര്‍ന്നിരുന്നു.

Nikki Galrani is getting married.

നടി നിക്കി ഗല്‍റാണിയുടെ വീട്ടില്‍ മോഷണം നടത്തിയ യുവാവ് ഇപ്പോള്‍ പിടിയില്‍ ആയിരിക്കുകയാണ്. നിക്കിയുടെ ചെന്നൈയിലെ റോയപ്പേട്ട് എരിയയിലെ അപാര്‍ട്‌മെന്റില്‍ ജോലിക്കാരനായി നിന്നിരുന്ന 19 വയസുകാരനെയാണ് പൊലീസ് പിടികൂടിയത്. അഞ്ച് മാസമായി ധനുഷ് എന്ന പേരുള്ള യുവാവ് നടിയുടെ വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു. വീട്ടില്‍ നിന്ന് പണവും 40,000 രൂപ വില വരുന്ന ക്യാമറയും, അലമാരയില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്ത്രങ്ങളുമാണ് മോഷണം പോയത്. ജനുവരി 11ന് ആണ് മോഷണം നടക്കുന്നതെന്നും മോഷണ വസ്തുക്കളുമായി ധനുഷ് കടന്നു കളഞ്ഞു എന്നായിരുന്നു നടിയുടെ പരാതി.

തുടര്‍ന്ന് തിരുപ്പൂരിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ധനുഷിനെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ധനുഷിനെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, മോഷണ വസ്തുക്കള്‍ തിരിച്ചു കിട്ടിയതിനാല്‍ പരാതി പിന്‍വലിക്കാനാണ് നിക്കിയുടെ തീരുമാനം. മോഷണം നടന്ന അന്ന് മുതല്‍ പ്രതിയ്ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്താലാണ് പ്രതിയെ പെട്ടെന്ന് പിടികൂടാനായത്.