നിലയെ പോലെ നിലാവും, പേർളിയെയും ശ്രീനിഷിനെയും പോലെ ശിഖയും ഫൈസലും! - മലയാളം ന്യൂസ് പോർട്ടൽ
Film News

നിലയെ പോലെ നിലാവും, പേർളിയെയും ശ്രീനിഷിനെയും പോലെ ശിഖയും ഫൈസലും!

nilav naming ceremony

നിരവധി ആരാധകർ ഉള്ള ഗായികയാണ് ശിഖാ പ്രഭാകർ. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ശിഖ ഗായകനും സംഗീത സംവിധായകനുമായ ഫൈസലിനെ വിവാഹം കഴിക്കുന്നത്മഹാരാജാസ് കോളേജിൽ വെച്ച് മൊട്ടിട്ട ഇരുവരുടെയും പ്രണയം അഞ്ചു വർഷങ്ങൾക്ക് ശേഷം വിവാഹത്തിൽ കലാശിക്കുകയായിരുന്നു. ഇപ്പോൾ നിരവധി ആരാധകർ ഉള്ള ഒരു താര ജോഡികൾ കൂടിയാണ് ഇവർ. ഇരുവരുടെയും വിവാഹം സോഷ്യൽ മീഡിയയിൽ വലിയ ആഘോഷം ആയിരുന്നു. 2019 ൽ ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. നിരവധി ആരാധകർ ഉള്ള  ഇവരുടെ വിവാഹവും അൽപ്പം വ്യത്യസ്തയുള്ളതായിരുന്നു. റീലിറ്റി ഷോയിൽ കൂടി പ്രസിദ്ധി നേടിയ ഗായിക ആയിരുന്നു ശിഖ. ഇപ്പോഴിതാ ഇവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞഥിതി എത്തിയതിന്റെ സന്തോഷത്തിൽ ആണ് ഇരുവരും.

കഴിഞ്ഞ ദിവസം ആണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞു അഥിതി എത്തിയത്. ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ് ശിഖ.  “ഞങ്ങളുടെ കുഞ്ഞു രാജകുമാരിയെത്തി. അവളെ ഞങ്ങൾ നിലാവ് എന്ന് വിളിക്കും” എന്നാണ് മാതാപിതാക്കൾ ആയതിന്റെ സന്തോഷം ഫൈസലും ശിഖയും ആരാധകരുമായി പങ്കുവെച്ചത്. പേളിയും ശ്രീനിഷും തന്റെ മകൾക്ക് നൽകിയ പേരിനോട് സാദൃശ്യം തോന്നും വിധത്തിൽ ആണ് ഇപ്പോൾ ഫൈസലും ശിഖയും തങ്ങളുടെ മകൾക്കും പേര് ഇട്ടിരിക്കുന്നത്. പേരിലെ വ്യത്യസ്തത ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുകയാണ്. നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകൾ നേർന്നു കൊണ്ട് എത്തിയത്. കുഞ്ഞു രാജകുമാരിക്ക് സ്വാഗതം എന്നും, മതമില്ലാതെ അവൾ വളരട്ടെ എന്നും, മനോഹരമായ പേര് എന്നുമൊക്കെയാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന കമെന്റുകൾ. ഇവരുടെ മെറ്റേർണിറ്റി ഫോട്ടോഷൂട്ടും ഏറെ ശ്രദ്ധ നേടിയിരുന്നു.

 

 

 

 

 

Trending

To Top