തല്ലുകൊള്ളിത്തരം എന്ന് പറഞ്ഞു, അഭിനയിക്കാതിരിക്കാന്‍ ധ്യാനത്തിന് കൊണ്ടുപോയി-നിലീന്‍ സാന്ദ്ര

കരിക്ക് വെബ് സീരീസായ ‘സാമര്‍ത്ഥ്യ ശാസ്ത്ര’ത്തിലൂടെ ശ്രദ്ധേയയായ താരമാണ് നിലീന്‍ സാന്ദ്ര. സ്വപ്രയത്‌നത്താലാണ് നിലീന്‍ ഇന്ന് അറിയപ്പെടുന്ന നിലയിലേക്ക് എത്തിയത്. ‘സാമര്‍ത്ഥ്യ ശാസ്ത്ര’യുടെ തിരക്കഥയെല്ലാം നിലീന്‍ തന്നെയായിരുന്നു. ഇപ്പോഴിതാ താന്‍ അഭിനയത്തിലേക്കെത്തിയ വഴികള്‍ പറയുകയാണ്…

കരിക്ക് വെബ് സീരീസായ ‘സാമര്‍ത്ഥ്യ ശാസ്ത്ര’ത്തിലൂടെ ശ്രദ്ധേയയായ താരമാണ് നിലീന്‍ സാന്ദ്ര. സ്വപ്രയത്‌നത്താലാണ് നിലീന്‍ ഇന്ന് അറിയപ്പെടുന്ന നിലയിലേക്ക് എത്തിയത്. ‘സാമര്‍ത്ഥ്യ ശാസ്ത്ര’യുടെ തിരക്കഥയെല്ലാം നിലീന്‍ തന്നെയായിരുന്നു. ഇപ്പോഴിതാ താന്‍ അഭിനയത്തിലേക്കെത്തിയ വഴികള്‍ പറയുകയാണ് നിലീന്‍.

സിനിമയോടാണ് താത്പര്യം എന്ന് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ക്ക് വലിയ പ്രശ്‌നമായിരുന്നെന്ന് നിലീന്‍ പറയുന്നു. വീട്ടില്‍ നിന്നും തീരെ സപ്പോര്‍ട്ട് ഇല്ലായിരുന്നു. മാത്രമല്ല വീട്ടിലും ഭയങ്കര പ്രശ്നമായിരുന്നു.

പഠിക്കുമ്പോള്‍ നാടകവും സ്‌കിറ്റുമെല്ലാം ചെയ്യുമായിരുന്നു. സ്‌കിറ്റും മൈമും നാഷണല്‍ ലെവല്‍ പോയിട്ടുണ്ട്. അതൊന്നും വീട്ടില്‍ ഇഷ്ടമല്ലായിരുന്നു. നാടകത്തില്‍ അഭിനയിക്കുന്നതൊന്നും അവര്‍ക്ക് തീരെ ഇഷ്ടമല്ലായിരുന്നു. അനുസരണക്കേട്, തല്ലുകൊള്ളിത്തരം എന്നൊക്കെയാണ്.

അതുകൊണ്ട് നാടകം ചെയ്യാതിരിക്കാന്‍ തന്നെ ധ്യാനത്തിന് കൊണ്ടുപോയിട്ടുണ്ടെന്നും നിലീന്‍ പറയുന്നു. പക്ഷെ ഞാന്‍ തന്റെ തീരുമാനത്തില്‍ തന്നെ ഉറച്ചുനിന്നു. ഇപ്പോള്‍ തന്റെ ഒരു ആന്റി പറയും തന്റെ കഷ്ടപ്പാടിന്റെ ഫലമാണ് ഇപ്പോഴത്തെ വിജയമെന്ന്.

‘സാമര്‍ത്ഥ്യ ശാസ്ത്ര’ത്തില്‍ കോമഡി ഇല്ലെന്ന് പ്രേക്ഷകര്‍ പറയുമോയെന്ന് പേടിയുണ്ടായിരുന്നു. മാത്രമല്ല അനു കെ.അനിയനും ജീവനും രത്തനും ഇല്ല. അതൊക്കെ വലിയ ടെന്‍ഷനായിരുന്നു. പക്ഷെ എന്നിട്ടും സംഭവം ഹിറ്റായി.

നവംബര്‍ 16 മുതലാണ് ‘വെനെസ്‌ഡെ’ വെബ് സീരീസ് യൂട്യൂബില്‍ സ്ട്രീമിങ് ആരംഭിച്ചത്. സമര്‍ത്ഥ്യ ശാസ്ത്രം പതിവ് കരിക്ക് സീരീസുകളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് എത്തുന്നത്.

കോമഡിയ്ക്ക് പകരം ഉദ്വേഗമുണര്‍ത്തുന്ന കഥയുമായാണ് സമര്‍ത്ഥ്യ ശാസ്ത്രം എത്തിയത്. പുതിയ പരീക്ഷണവും ആരാധകര്‍ സ്വീകരിച്ചിരിക്കുകയാണ്. ആനന്ദ് മാത്യൂസ്, കിരണ്‍ വിയ്യത്ത്, കൃഷ്ണചന്ദ്രന്‍, നിലീന്‍ സാന്ദ്ര, ശബരീഷ് സജിന്‍, സ്‌നേഹ ബാബു, ഷൈനി സാറ, ഉണ്ണി മുത്യൂസ്, ഷിന്‍സ് ഷാന്‍, നീതു ചന്ദ്രന്‍, റിജു രാജീവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.