ചുവന്ന ലഹങ്കയില്‍ ഗ്ലാമറസായി നിമിഷ!!! അചഞ്ചലമായ ചൈതന്യത്തെ തളര്‍ത്താന്‍ കഴിവുള്ളവന്‍ ഇതുവരെ ജനിച്ചിട്ടില്ലെന്ന് താരം

ബിഗ് ബോസ് സീസണ്‍ 4ലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് നിമിഷ. മോഡലായ താരം ബിഗ് ബോസ് ഷോയ്ക്ക് ശേഷമാണ് കൂടുതല്‍ ജനശ്രദ്ധ നേടിയത്. ഷോയിലെ ശക്തമായി മത്സരാര്‍ഥിയായിരുന്നു നിമിഷ. ഗ്ലാമറസ് വേഷത്തിന്റെ പേരില്‍ താരം രൂക്ഷവിമര്‍ശനം നേരിട്ടിരുന്നു. പക്ഷേ താരം തന്റെ വ്യക്തി സ്വാതന്ത്ര്യമാണെന്നും മറുപടിയും നല്‍കാറുണ്ടായിരുന്നു.


ഷോയ്ക്ക് ശേഷവും നിമിഷ സോഷ്യലിടത്ത് സജീവമായിരുന്നു. മോഡലിഗിന്റെയു ബിഗ് ബോസില്‍ നിന്നും കിട്ടിയ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കിട്ടിരുന്നു. ഇപ്പോഴിതാ നിമിഷയുടെ പുതിയ ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്.

ഗ്ലാമറസ് ലുക്കില്‍ ചുവന്ന ലഹങ്കയണിഞ്ഞാണ് താരം എത്തിയിരിക്കുന്നത്. ഹെവിയായ ആഭരണങ്ങളും ഒപ്പം ധരിച്ചിട്ടുണ്ട്. ‘അചഞ്ചലമായ ചൈതന്യത്തെ തളര്‍ത്താന്‍ കഴിവുള്ളവന്‍ ഇതുവരെ ജനിച്ചിട്ടില്ല’ എന്നു പറഞ്ഞാണ് പുതിയ ചിത്രങ്ങള്‍ താരം പങ്കുവച്ചത്. താരത്തിന്റെ അടുത്ത സുഹൃത്തായ ജാസ്മിന്‍ അടക്കം നിരവധി പേര്‍ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.

Previous article‘ഷുഗര്‍ ലോച്ചന്‍…’ പുരുഷ പ്രേതത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു
Next article‘താനാരോ….’ ആസിഫ് അലിയുടെ ‘കാസര്‍ഗോള്‍ഡിലെ ലിറിക്കല്‍ വീഡിയോ