ജീവിതത്തിൽ മറ്റൊരദ്ധ്യായം കൂടി, സന്തോഷം പങ്കുവെച്ച് നിമിഷ സജയൻ!

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ കൂടി അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് നിമിഷ സജയൻ. സ്വാഭാവികമായ അഭിനയത്തിലൂടെ വളരെപെട്ടെന്നാണ് താരം പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്. അതിനു ശേഷം നിരവധി കഥാപാത്രങ്ങളെ സിനിമയി അവതരിപ്പിക്കാൻ താരത്തിന് ഭാഗ്യം…

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ കൂടി അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് നിമിഷ സജയൻ. സ്വാഭാവികമായ അഭിനയത്തിലൂടെ വളരെപെട്ടെന്നാണ് താരം പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്. അതിനു ശേഷം നിരവധി കഥാപാത്രങ്ങളെ സിനിമയി അവതരിപ്പിക്കാൻ താരത്തിന് ഭാഗ്യം ലഭിച്ചു. അഭിനയ പ്രസക്തിയുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത്കൊണ്ട് തന്നെ നിമിഷ വളരെ പെട്ടന്ന് തന്നെ മലയാളത്തിലെ മുൻനിര നായികമാരുടെ ഇടയിൽ തന്റേതായ സ്ഥാനം നേടിയെടുത്തു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ആരാധകരെയും താരം നേടിയെടുത്തു. ചോല എന്ന ചിത്രത്തിലെ അഭിനയത്തിന് താരത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചിരുന്നു. ഇപ്പോഴിതാ അഭിനയ ജീവിതത്തിന്റെ മറ്റൊരു അദ്യായത്തിലേക്ക് ചുവട് വെയ്ക്കുകയാണ് നിമിഷ ഇപ്പോൾ.

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് താരം ഇപ്പോൾ.ദേശീയ പുരസ്കാര ജേതാവായ ഒനിർ സംവധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് നിമിഷ സജയൻ ആണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിന്റെ പേര് വി ആര്‍ എന്നാണ്. ഒനിർ തന്നെ സംവിധാനം ചെയ്ത ഐം ആം ലൈക് ഐ ആം എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഇതെന്നും  വാർത്തകൾ വരുന്നുണ്ട്. നിലവിലത്തെ സാഹചര്യം പ്രതികൂലം ആയതിനാൽ സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിക്കാൻ ആണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത് എന്നും വാർത്തകൾ പറയുന്നു.

Nimisha Sajayan latest news
Nimisha Sajayan latest news

സൂരാജ് വെഞ്ഞാറന്മൂടിനൊപ്പം ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രത്തിൽ ആണ് നിമിഷ അവസാനമായി അഭിനയിച്ചത്. മികച്ച പ്രതികരണങ്ങൾ ആണ് ചിത്രത്തിലെ അഭിനയത്തിന് നിമിഷ സ്വന്തമാക്കിയത്. നിരവധി വീട്ടമ്മമാർ ആണ് നിമിഷ അവതരിപ്പിച്ചത് തങ്ങളുടെ ജീവിതം തന്നെയാണ് എന്ന് തുറന്ന് പറഞ്ഞത്. ഒരുപാട് പേർക്കുള്ള പ്രചോദനം ആണ് ചിത്രത്തിൽ കൂടി നിമിഷ നൽകിയത്. ചിത്രം ഓ ടി ടി യിൽ മികച്ച പ്രകടനം ആണ് കാഴ്ചവെച്ചത്.