‘എടാ തെണ്ടി തോര്‍ത്തെങ്കിലും താടാ.. ചേമ്പിലയുടെ ഇടയില്‍ വല്ല പാമ്പും കാണുമെടാ’; നിമിഷയുടെ ചിത്രങ്ങള്‍

വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ കൊണ്ട് ശ്രദ്ധേയയാളാണ് ചാലക്കുടി സ്വദേശിനി നിമിഷ. നിരവധി ചിത്രങ്ങളാണ് നിമിഷ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുള്ളത്. ഇപ്പോഴിതാ ഹോട്ട് ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് മോഡല്‍. സെമി നേക്കഡ് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘എടാ തെണ്ടി തോര്‍ത്തെങ്കിലും താടാ???? ചേമ്പിലയുടെ ഇടയില്‍ വല്ല പാമ്പും കാണുമെടാ ആരെങ്കിലും ഹെല്‍പ് ചെയ്യുമോ’ എന്ന രസകരമായ ക്യാപ്ഷനോടെയാണ് നിമിഷ ചിത്രങ്ങള്‍ പങ്കുവെച്ചത്.


പുതുക്കുളങ്ങര പള്ളിയോടത്തില്‍ക്കയറി ഫോട്ടോയെടുത്തതിന് വലിയ രീതിയില്‍ വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് നിമിഷയ്ക്ക്. നിമിഷ ചിത്രങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞിട്ടും ഭീഷണികള്‍ തുടരുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ചതോടെ പള്ളിയോടത്തില്‍ കയറാന്‍ പാടില്ലെന്നും ഫോട്ടോ ഇടാന്‍ പാടില്ലെന്നും പറഞ്ഞ് പുതുക്കുളങ്ങര സ്വദേശിയായ ഉണ്ണി പുലിയൂര്‍ വിളിച്ചു. അതോടെ ചിത്രം ഡിലീറ്റ് ചെയ്‌തെന്ന് നിമിഷ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

 

View this post on Instagram

 

A post shared by Nimisha Bijo (@nimisha.bijo_official)

അങ്ങിനെ ചെയ്യരുതെന്ന് അറിഞ്ഞിരുന്നെങ്കില്‍ അത് ചെയ്യുമായിരുന്നില്ല. മതവും അതുമായി ബന്ധപ്പെട്ട വിശ്വാസവുമെല്ലാമുള്ള വ്യക്തി തന്നെയാണ് താന്‍. ഇപ്പോള്‍ സംഭവിച്ചത് അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്ന് വ്യക്തമാക്കി മാപ്പ് പറഞ്ഞതാണ്. അതിനുള്ള പരിഹാരം ആ ക്ഷേത്രത്തില്‍ പോയി ചെയ്യാനും തയ്യാറാണ്. ഹിന്ദുവിശ്വാസിയായ എനിക്ക് ഒരു പെണ്‍കുട്ടിയാണ് എന്ന പരിഗണന പോലും ആരും നല്‍കുന്നില്ലെന്നും നിമിഷ പറഞ്ഞിരുന്നു.

Previous articleഓടുന്ന ട്രെയിനിലേക്ക് ചാടി കയറാന്‍ ശ്രമിച്ച യുവതിയ്ക്ക്‌ നിയന്ത്രണം തെറ്റി- വീഡിയോ
Next articleജനിച്ചു വീണ ഉടനെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കൊച്ച്; ശ്രദ്ധേയമായി അമേയയുടെ കുറിപ്പ്