‘രാത്രികളില്‍, എന്റെ വിരലുകള്‍ മുടിയിഴകളിലൂടെയും തുടയിടുക്കുകളിലൂടെയും സഞ്ചരിക്കുന്നു’!!! ബോള്‍ഡ് കവിതയ്ക്ക് പിന്നാലെ നിമിഷയ്ക്ക് രൂക്ഷവിമര്‍ശനം

തൊണ്ടി മുതലും ദൃക്‌സാക്ഷിയു സിനിമയിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് നിമിഷ സജയന്‍. പിന്നീട് അങ്ങോട്ട് താരം ചെയ്ത ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’, ‘മാലിക്’, ‘ഈട’ തുടങ്ങിയ ചിത്രങ്ങളിലൊക്കെ കഥാപാത്രങ്ങളൊക്കെയും ശക്തമായ സ്ത്രീ കഥാപത്രങ്ങളായിരുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നിമിഷയ്ക്ക് ലഭിച്ചിരുന്നു.

അപ്പോഴിതാ നിമിഷയുടെ ഒരു പോസ്റ്റാണ് വൈറലാകുന്നത്. നിമിഷയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഒരു ബോള്‍ഡ് കവിതയാണ് താരം കുറിച്ചിരിക്കുന്നത്.

നഗ്‌നയായ ഒരു സ്ത്രീ തിരിഞ്ഞിരിക്കുന്ന ചിത്രത്തിനൊപ്പമാണ് വരികള്‍ കുറിച്ചത്.
‘ചില രാത്രികളില്‍,
എന്റെ വിരലുകള്‍ മുടിയിഴകളിലൂടെയും
തുടയിടുക്കുകളിലൂടെയും സഞ്ചരിക്കുന്നു.
കണ്ണ് അടയുന്നു,
അപ്പോള്‍ ഞാന്‍ കാണുന്നത് നിന്നെയാണ്’ എന്നാണ് നിമിഷ കുറിച്ചത്.

എന്നാല്‍ ഈ വരികള്‍ സദാചാര വാദികളുടെ പ്രകോപിപ്പിച്ചിരിക്കുകയാണ്. പിന്നാലെ രൂക്ഷ വിമര്‍ശനമാണ് നിറയുന്നത്. അതേസമയം, നിമിഷയുടെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ട്, അക്കൗണ്ട് ഹാക്ക് ചെയ്തോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. അതേസമയം നിമിഷയുടെ ബോള്‍സ്‌നസിനെ അഭിനന്ദിക്കുന്നവരുമുണ്ട്.

Previous articleഎട്ടുമാസമായി ജോലിയില്ലാതെ വീട്ടിൽ! ആരും തിരിഞ്ഞു നോക്കിയിട്ടില്ല, ജയറാം  
Next articleഹാറ്റ്സ് ഓഫ് ഉര്‍ഫി!!! അവളുടെ അത്ര ധൈര്യം തനിക്ക് ഇല്ല-കരീന കപൂര്‍