‘അതാണെന്റെ നല്ല വശം’, നിമിഷയ്ക്കൊപ്പമുള്ള പയ്യൻ ആരാണെന്ന് തിരഞ്ഞു സോഷ്യൽ മീഡിയ!

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ കൂടി അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് നിമിഷ സജയൻ. സ്വാഭാവികമായ അഭിനയത്തിലൂടെ വളരെപെട്ടെന്നാണ് താരം പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്. അതിനു ശേഷം നിരവധി കഥാപാത്രങ്ങളെ സിനിമയി അവതരിപ്പിക്കാൻ താരത്തിന് ഭാഗ്യം…

Nimisha Sajayan introduced her friend

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ കൂടി അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് നിമിഷ സജയൻ. സ്വാഭാവികമായ അഭിനയത്തിലൂടെ വളരെപെട്ടെന്നാണ് താരം പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്. അതിനു ശേഷം നിരവധി കഥാപാത്രങ്ങളെ സിനിമയി അവതരിപ്പിക്കാൻ താരത്തിന് ഭാഗ്യം ലഭിച്ചു. അഭിനയ പ്രസക്തിയുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത്കൊണ്ട് തന്നെ നിമിഷ വളരെ പെട്ടന്ന് തന്നെ മലയാളത്തിലെ മുൻനിര നായികമാരുടെ ഇടയിൽ തന്റേതായ സ്ഥാനം നേടിയെടുത്തു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ആരാധകരെയും താരം നേടിയെടുത്തു. ചോല എന്ന ചിത്രത്തിലെ അഭിനയത്തിന് താരത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചിരുന്നു.

Nimisha Sajayan
Nimisha Sajayan

ഇപ്പോഴിതാ കഴിഞ്ഞദിവസം താരം പങ്കുവെച്ച ഒരു ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. അതാണെന്റെ നല്ലവശം എന്ന തലകെട്ടോടുകൂടിയാണ് നിമിഷ ഒരു യുവാവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം പോസ്റ്റ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ തന്നെ കൂടെയുള്ളത് ആരാണെന്നു അറിയാനുള്ള ആകാംക്ഷയിൽ ആയി ആരാധകർ. ചിത്രത്തിന് താഴെ ഒപ്പമുള്ള ചുള്ളൻ ആരാണെന്ന ചോദ്യമാണ് ആരാധകർ താരത്തോട് കൂടുതലും ചോദിച്ചത്. എന്നാൽ അതിനുള്ള മറുപടി താരം നൽകിയില്ലെങ്കിലും ആരാധകർ തന്നെ അതിന്റെ ഉത്തരവും കണ്ടുപിടിച്ചിരിക്കുകയാണ്.

Nimisha Sajayan
Nimisha Sajayan

അന്റോണിയോ ആകീൽ എന്ന യുവാവാണ് താരത്തിനൊപ്പമുള്ളത്. നിമിഷയുടെ യു കെ യിൽ ഉള്ള സുഹൃത്തുക്കളിൽ ഒരാൾ ആണ് ഇദ്ദേഹം. ഇംഗ്ലീഷ് നടൻ കൂടിയാണ് അന്റോണിയോ. ഈറ്റൻ ബൈ ലയൺസ് എന്ന 2018 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ കൂടിയാണ് അന്റോണിയോ ശ്രദ്ധ നേടാൻ തുടങ്ങിയത്. ഇംഗ്ലണ്ടിൽ തന്നെയാണ് താരം ജനിച്ച്വളർന്നത് . എന്നാൽ ഇന്ത്യൻ ഭാഷയായ ഹിന്ദിയും പഞ്ചാബിയുമെല്ലാം താരത്തിന് വശമുണ്ടെന്നാണ് അറിയാൻ കഴിഞ്ഞ വാർത്ത.

Nimisha Sajayan
Nimisha Sajayan

നിമിഷയ്ക്കൊപ്പമുള്ള ചിത്രങ്ങൾ അന്റോണിയോയും തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.