‘ഹാപ്പി ബർത്ത് ഡേ സൂപ്പർസ്റ്റാർ…ഐ മിസ് യൂ’: ചിത്രം പങ്കുവച്ച് നിമിഷ സജയൻ

മലയാളികളുടെ പ്രിയതാരങ്ങളിൽ ഒരാളാണ് യുവ നടി നിമിഷ സജയൻ. ചുരുങ്ങിയ കാലയളവിൽ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ കഴിഞ്ഞ താരമാണ് നിമിഷ സജയൻ. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന…

മലയാളികളുടെ പ്രിയതാരങ്ങളിൽ ഒരാളാണ് യുവ നടി നിമിഷ സജയൻ. ചുരുങ്ങിയ കാലയളവിൽ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ കഴിഞ്ഞ താരമാണ് നിമിഷ സജയൻ. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ വെള്ളിത്തിരയിൽ എത്തുന്നത്. നിമിഷ സജയന്റെ ശ്രീജ എന്ന നായികാകഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാർഡ് ലഭിച്ചപ്പോൾ ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ സിനിമകളിലെ അഭിനയത്തിന് നടിയ്ക്കുള്ള സംസ്ഥാന അവാർഡാണ് നടിയെ തേടിയെത്തിയത്. പിന്നീട് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ,മാലിക്, നായാട്ട് തുടങ്ങിയ സിനിമകളിലെ അഭിനയം പ്രക്ഷക ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ തന്‌റെ സുഹൃത്ത് അന്റോണിയോ ആകീലിനു ജൻമദിനാശംസകൾ നേർന്നിരിക്കുകയാണ് നിമിഷ സജയൻ.ജൻമദിനാശംസകൾക്കൊപ്പം കുറിപ്പും ചിത്രവും പങ്കുവച്ചിട്ടുണ്ട് താരം. അന്റോണിയോയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് താരം കുറിച്ചത് പിറന്നാൾ ആശംസകൾ സൂപ്പർ സ്റ്റാർ എന്നായിരുന്നു. മിസ് യൂ എന്നും നിമിഷ കുറിച്ചു. അന്റോണിയോ ഇംഗ്ലണ്ടിൽ നിന്നുള്ള നടനാണ് നിമിഷയുടെ ബെസ്റ്റ് ഫ്രണ്ടാണ് താരം.