കാർത്തിക് സുബ്ബരാജ് ചിത്രത്തിലൂടെ നിമിഷ സജയൻ തമിഴിലേക്ക്

കാർത്തിക് സുബ്ബരാജിന്റെ ചിത്രത്തിലൂടെ മലയാള താരം നിമിഷ സജയൻ തമിഴിലേക്ക്. കാർത്തിക് സുബ്ബരാജ് 2014ൽ സംവിധാനം ചെയ്ത ം ‘ജിഗർതണ്ട’ക്ക് രണ്ടാം ഭാഗത്തിലൂടെയാണ് നിമിഷ സജയൻ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ്…

കാർത്തിക് സുബ്ബരാജിന്റെ ചിത്രത്തിലൂടെ മലയാള താരം നിമിഷ സജയൻ തമിഴിലേക്ക്. കാർത്തിക് സുബ്ബരാജ് 2014ൽ സംവിധാനം ചെയ്ത ം ‘ജിഗർതണ്ട’ക്ക് രണ്ടാം ഭാഗത്തിലൂടെയാണ് നിമിഷ സജയൻ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വാർത്ത.

സിനിമയുടെ ആദ്യഭാഗം ചിത്രീകരിച്ചത് പോലെ തന്നെ മധുര പശ്ചാത്തലത്തിലായിരിക്കും രണ്ടാം ഭാഗം. സിനിമയുടെ മുഹൂർത്ത പൂജ ഇന്ന് നടക്കുമത്രെ.എസ്‌ജെ സൂര്യയും രാഘവ ലോറൻസും പ്രധാന വേഷങ്ങളിൽ എത്തുന്നു.നേരത്തെ ജിഗർതണ്ടയിലെ പ്രതിനായക വേഷത്തിന് ബോബി സിംഹയ്ക്ക് ദേശീയ അവാർഡ് ലഭിച്ചിരുന്നു.കൂടാത വിവേക് ഹർഷന്റെ മികച്ച എഡിറ്റിംഗിനും ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു.

പുതിയ ചിത്രം ഒറിജിനൽ സിനിമയുടെ തുടർച്ചയാകില്ലെന്നും പുതിയ കഥയും പുതിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നുമെന്നാണ് പറയുന്നു. ആക്ഷൻ കോമഡി ചിത്രമായ ജിഗർതണ്ടയിലെ സിദ്ധാർത്ഥ്, ബോബി സിംഹ, ഗുരു സോമസുന്ദരംലക്ഷ്മി മേനോൻ, കരുണാകരൻ എന്നിവരായിരുന്നു അഭിനേതാക്കൾ. കൂടാത ജിഗർതാണ്ഡ 2 ന്റെ റിലീസ് തീയതി നിർമ്മാതാക്കൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, നായാട്ട്, ഒരു തെക്കൻ തല്ലു കേസ് എന്നിവയാണ് നിമിഷ സജയന്റെ മലയാള ചിത്രങ്ങൾ