പാർട്ണർ ഇൻ ക്രൈം, നടൻ ആന്റണി വർഗീസിനൊപ്പമുള്ള രസകരമായ നിമിഷങ്ങളുടെ ചിത്രങ്ങളുമായി നിമിഷ

പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ് നിമിഷ, അടുത്തിടെ റിലീസ് ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രത്തിൽ കൂടി വളരെ മികച്ച പ്രകടനം ആണ് നിമിഷ കാഴ്ചവെച്ചത്, മികച്ഛ നടിക്കുള്ള ദേശീയ അവാർഡ് വരെ…

പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ് നിമിഷ, അടുത്തിടെ റിലീസ് ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രത്തിൽ കൂടി വളരെ മികച്ച പ്രകടനം ആണ് നിമിഷ കാഴ്ചവെച്ചത്, മികച്ഛ നടിക്കുള്ള ദേശീയ അവാർഡ് വരെ താരം സ്വന്തമാക്കി, സുരാജ് വെഞ്ഞാറന്മൂടിനൊപ്പം തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ കൂടി സിനിമയിൽ തുടക്കം കുറിച്ച താരമാണ് നിമിഷ സജയൻ. അതിനു ശേഷം നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. എന്നും വ്യത്യസ്തമായ കഥാപാത്രമായി പ്രേഷകരുടെ മുന്നിൽ എത്താൻ നിമിഷ വളരെ ശ്രദ്ധിച്ചിരുന്നു. തന്റേതായ അഭിനയ ശൈലി കൊണ്ട് താരം വളരെ പെട്ടന്ന് തന്നെ മലയാളത്തിൽ മുൻനിര നായികമാരുടെ ഇടയിൽ സ്ഥാനം നേടിയെടുത്തു.

ചോല എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് താരത്തിന് മികച്ച നടിക്കുളള കേരള സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്ക്കാരം ലഭിച്ചിരുന്നു. ഫഹദ് ചിത്രം മാലിക്കാണ് നിമിഷ അഭിനയിച്ച അവസാന ചിത്രം, ഓൺലൈൻ റിലീസ് ചെയ്ത ചിത്രം വളരെ മികച്ച പ്രതികാരമാണ് നേടുന്നത്,  സോഷ്യൽ മീഡിയയിൽ സജീവമായ നിമിഷ പങ്കുവെക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ ആന്റണി വർഗീസിനൊപ്പമുള്ള സൗഹൃദ നിമിഷങ്ങളുടെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം. പാർട്ണർ ഇൻ ക്രൈം എന്ന് പറഞ്ഞാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്, വളരെ പെട്ടെന്നാണ് നിമിഷയുടെ ഈ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയത്.

അടുത്തിടെ നിരവധി വിമർശനങ്ങളും ട്രോളുകളും നേരിട്ട ഒരു താരം കൂടി ആയിരുന്നു നിമിഷ, എല്ലാ സിനിമയിലും താരത്തിന് ഒരേ മുഖ ഭാവം ആണെന്ന് സന്തോഷം വന്നാലും സങ്കടം വന്നാലും ദേഷ്യം വന്നാലും ഒക്കെ താരത്തിന്റെ ഭാവം ഒരേ പോലെ ആണെന്ന് താരത്തിനെതിരെ ട്രോൾ വന്നത്, മാലിക് എന്ന ചിത്രം റിലീസ് ചെയ്തതിനു പിന്നാലെയും നിമിഷക്കെതിരെ വിമർശങ്ങൾ വന്നിരുന്നു, ലയാള സിനിമക്ക് ഇപ്പോൾ നായികാ ക്ഷാമം ആയത് കൊണ്ട് ആണോ എല്ലാ സിനിമായിലും ഒരേ മുഖ ഭാവം ഉള്ള ഈ താരത്തെ cast ചെയ്യുന്നത് എന്നാണ് ഒരു വിഭാഗം ആളുകൾ  ചോദിച്ചത്