Saturday, December 3, 2022
HomeBig bossഎന്താണ് ജൂലൈ 23ന്റെ പ്രത്യേകത; കാമുകനുമായുള്ള വീഡിയോ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കിട്ട് നിമിഷ

എന്താണ് ജൂലൈ 23ന്റെ പ്രത്യേകത; കാമുകനുമായുള്ള വീഡിയോ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കിട്ട് നിമിഷ

ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ശേഷവും ചര്‍ച്ച ചെയ്യപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് നിമിഷ. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി തന്റെ വിശേഷങ്ങള്‍ പങ്കിടാനും നിമിഷ മറക്കാറില്ല. അതിനിടയില്‍ ചില സ്വകാര്യ സന്തോഷങ്ങളും അനുഭവങ്ങളുമൊക്കെ നിമിഷ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താന്‍ ഏറെനാളായി കാത്തിരിയ്ക്കുന്ന തന്റെ കാമുകന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് നിമിഷ വാര്‍ത്തകളില്‍ ഇടംനേടുന്നത്. കാമുകനുമായുള്ള ഒരു വീഡിയോ കോളിന്റെ സ്‌ക്രീന്‍ഷോട്ടാണ് നിമിഷ പങ്കുവെച്ചിരിക്കുന്നത്.

ബിഗ്ഗ് ബോസ് ഹൗസില്‍ വച്ച് ഒരു ടാസ്‌കിനിടെയാണ് നിമിഷ തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഒരു പോളിഷുകാരനാണ് തന്റെ കാമുകനെന്നും വീഡിയോ കോളിലൂടെയല്ലാതെ താന്‍ നേരിട്ട് കണ്ടിട്ടില്ലെന്നും എന്നാല്‍ കുറച്ച് കാലമായി അയാളെ കുറിച്ച് യാതൊരു വിവരവും ഇല്ല എന്നും അന്ന് നിമിഷ പറഞ്ഞിരുന്നു.

ജൂലൈ 23 എന്നെ സംബന്ധിച്ച് ഒരു പ്രത്യേക ദിവസമാണെന്നും നിമിഷ പറഞ്ഞിരുന്നു. ഇപ്പോള്‍ ആ ദിവസത്തിന്റെ പ്രത്യേകത എന്താണെന്ന് ചോദിച്ച ഒരു ആരാധകനോടുള്ള മറുപടിയായാണ് കാമുകനുമായുള്ള വീഡിയോ കോളിന്റെ സ്‌ക്രീന്‍ഷോട്ട് നിമിഷ പങ്കുവെച്ചിരിക്കുന്നത്.

‘കഴിഞ്ഞ വര്‍ഷം ജൂലൈ 23 ന് ആണ് ഞാന്‍ ഏറ്റവും അവസാനം എന്റെ പോളിഷ് ചെക്കനുമായി സംസാരിച്ചത്. അത് കഴിഞ്ഞിട്ട് ഒരു വര്‍ഷമാകാന്‍ പോകുന്നു എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല’ എന്ന് പറഞ്ഞുകൊണ്ടാണ് നിമിഷ ഇത് പങ്കുവെ്ച്ചിരിക്കുന്നത്. ബിഗ്ഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷവും ആരാധകരോട് താന്‍ തന്റെ പോളണ്ടുകാരനെ കാത്തിരിയ്ക്കുകയാണ് എന്ന് നിമിഷ പറഞ്ഞിരുന്നു.

Related News