ഒന്ന് ഉമ്മവെക്കാന്‍ പോലും ആരുമില്ല..! ‘സെഡ് ലൈഫ്’ ആണെന്ന് നിമിഷ!

ബിഗ്ഗ് ബോസ്സ് റിയാലിറ്റി ഷോ കണ്ടസ്‌റ്റെന്റ് ആയിരുന്ന ജാസ്മിന്‍ തന്റെ പ്രണയിനി മോണിക്കയുമായി വേര്‍പിരിഞ്ഞ വാര്‍ത്തകള്‍ പുറത്ത് വന്നതോടെ, ജാസ്മിന്റെ ഉറ്റ സുഹൃത്ത് നിമിഷയോടാണ് ആരാധകരുടേയും മറ്റും ചോദ്യ ശരങ്ങള്‍ ഉയരുന്നത്. എന്നാല്‍ ജാസ്മിന്‍ എടുത്ത തീരുമാനം അത് അവരുടേതായ തീരുമാനം ആണെന്നും തന്നോട് അതേ കുറിച്ച് ഒന്നും ചോദിക്കരുത് എന്നുമായിരുന്നു നിമിഷയുടെ പ്രതികരണം. നിമിഷ ജാസ്മിന്റെ ഉറ്റ സുഹൃത്താണ്.

ഇരുവരും ബിഗ്ഗ് ബോസ്സ് ഷോയില്‍ വെച്ചാണ് ആത്മമിത്രങ്ങളായി മാറിയത്. ഇപ്പോഴിതാ ജാസ്മിനും പങ്കാളി മോണിക്കയും വേര്‍പിരിയാന്‍ കാരണം നിമിഷയാണെന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. എന്നാല്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ച് നിമിഷ

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച സറ്റോറിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഞാന്‍ ഇപ്പോള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്ന ഒരു സത്യമായ കാര്യം എന്തെന്നാല്‍…എനിക്ക് ഒരു ബോയ്ഫ്രണ്ട് ഇല്ലാതായിപോയല്ലോ എന്നതാണെ്ന്ന് നിമിഷ പറയുന്നു.

അതായത്, തന്നേയും ജാസ്മിനേയും കുറിച്ച് പുറത്ത് വരുന്ന റൂമറുകള്‍ ഇല്ലാതാക്കാന്‍ ബോയ്ഫ്രണ്ടിനെ ചുംബിക്കുന്ന ഒരു ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യാന്‍ തനിക്ക് ഒരു ബോയ്ഫ്രണ്ട് പോലും ഇല്ലെന്നാണ് താരം പറയുന്നത്. ഒന്ന് ഉമ്മ വെക്കാന്‍ പോലും.. സെഡ് ലൈഫ് എന്നാണ് താരം കുറിച്ചിരിക്കുന്നത്. താന്‍ കാരണം അല്ല ജാസ്മിനും മോണിക്കയും പിരിഞ്ഞത് എന്ന് അറിയിക്കുകയാണ് നിമിഷ. മോണിക്കയുമായി പിരിയാനുള്ള കാരണം, ജാസ്മിന്‍ ലൈവില്‍ വന്ന് കൃത്യമായി പറഞ്ഞതുമാണ്.

ബിഗ്ഗ് ബോസ്സ് ഷോയ്ക്ക് ശേഷം തന്നെ വെറുക്കുന്നവര്‍ കൂടി എന്നും… സൈബര്‍ അറ്റാക്ക് അടക്കം നേരിടുന്നുണ്ട് എന്നും.. ഇതില്‍ നിരപരാധിയായ തന്റെ പങ്കാളി മോണിക്കയും ഒരുപാട് അനുഭവിക്കുന്നു എന്നും ചൂണ്ടിക്കാട്ടിയാണ് ഈ ബന്ധം വേര്‍പിരിയുകയാണെന്ന് ജാസ്മിന്‍ അറിയിച്ചത്. തന്റെ സോഷ്യല്‍ മീഡിയ പേജ് വഴിയായിരുന്നു ജാസ്മിന്‍ ഈ വിവരം പുറത്ത് വി്ട്ടത്.

Previous articleജാസ്മിനും മോണിക്കയും പിരിയാന്‍ കാരണം നിമിഷയോ..! എന്നോട് ഒന്നും ചോദിക്കരുതെന്ന് നിമിഷ!!
Next articleഎനിക്ക് അതിനുള്ള പ്രായം ആയിട്ടില്ല…! പക്ഷേ, ഒരിക്കല്‍ അത് സംഭവിക്കുമെന്ന് സുരാജ് വെഞ്ഞാറമൂട്!