നിംജി നിരത്തിലിറങ്ങി .. ഇനി കേരളത്തിന്റെ സ്വന്തം ഇ- ഓട്ടോ വിപണിയിൽ

കേരളത്തിന്റെ സ്വന്തം ഇ ഓട്ടോയായ നീംജി തിങ്കളാഴ്ച നിരത്തിലിറങ്ങി. 15 ഓട്ടോകളാണ് ആദ്യഘട്ടത്തില്‍ നിരത്തില്‍ ഇറങ്ങിയത്.സംസ്ഥാന പൊതു മേഖലാ സ്ഥാപനമായ കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡാണ് നിംജി ഓട്ടോ നിര്‍മ്മിച്ചത്. തിരുവനന്തപുരത്ത് എംഎല്‍എ മാരെ നിയമസഭാ…

കേരളത്തിന്റെ സ്വന്തം ഇ ഓട്ടോയായ നീംജി തിങ്കളാഴ്ച നിരത്തിലിറങ്ങി. 15 ഓട്ടോകളാണ് ആദ്യഘട്ടത്തില്‍ നിരത്തില്‍ ഇറങ്ങിയത്.സംസ്ഥാന പൊതു മേഖലാ സ്ഥാപനമായ കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡാണ് നിംജി ഓട്ടോ നിര്‍മ്മിച്ചത്. തിരുവനന്തപുരത്ത് എംഎല്‍എ മാരെ നിയമസഭാ മന്ദിരത്തിലെത്തിച്ചായിരുന്നു ഇ ഓട്ടോയുടെ ആദ്യയാത്ര.ഇലക്ട്രിക്ക് വാഹനങ്ങളൾക് ഇപ്പോൾ ആഗോള വിപനിയിൽ നല്ല ഡിമാൻഡാണ് ഈ സമയത്താണ് നിംജി കേരളത്തിൽ എത്തുന്നുന്നത് .

ഈ വര്‍ഷം ജൂണിലാണ് കെഎഎല്ലിന് ഇ-ഓട്ടോ നിര്‍മ്മിക്കാനുള്ള കേന്ദ്രത്തിന്റെ അനുമതി ലഭിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനത്തിന് ഇ-ഓട്ടോ നിര്‍മ്മാണത്തിന്റെ അനുമതി ലഭിക്കുന്നത്. ജൂലായിലായിരുന്നു വാഹനത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്.60 വാട്ട് ലിഥിയം അയണ് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂര് 45 മിനിറ്റ് കൊണ്ട് ബാറ്ററി പൂര്ണമായും ചാര്ജ് ചെയ്യാനാകുമെന്ന് കമ്ബനി അവകാശപ്പെടുന്നു. ബാറ്ററി ഇന്-ബില്ട്ട് അല്ലാത്തതിനാല് മൊബൈല്ഫോണ് ചാര്ജ് ചെയ്യുംപോലെ വീട്ടിലെ പ്ലഗില് തന്നെ നീം-ജി ബാറ്ററിയും ചാര്ജ് ചെയ്യാനാകും. ഓട്ടോയ്ക്കൊപ്പംതന്നെ ചാര്ജിങ് കേബിളും കമ്ബനി നല്കും. ഒരു കിലോമീറ്റര് സഞ്ചരിക്കാന് 50 പൈസയാണ് ചെലവ്.
കാര്ബണ് മലിനീകരണം ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, കുലക്കവും ശബ്ദവും തീരെ കുറവായിരിക്കുമെന്നും കമ്ബനി അവകാശപ്പെടുന്നു.