താങ്ക് യൂ അമ്മൂ…എനിക്ക് കുഞ്ഞൂട്ടനെ തന്നതിന്-നിരഞ്ജന്‍

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് നടന്‍ നിരഞ്ജന്‍ നായര്‍. മൂന്നുമണി, ചെമ്പട്ട്, രാത്രിമഴ, സ്ത്രീപദം, കാണാക്കുയില്‍, പൂക്കാലം വരവായി തുടങ്ങിയ ഹിറ്റ് പരമ്പരകളിലൂടെയയാണ് നിരഞ്ജന്‍ ആരാധകരെ സ്വന്തമാക്കിയത്. കാത്തിരിപ്പിനൊടുവിലായി മകനെത്തിയ സന്തോഷവും വിശേഷങ്ങളുമെല്ലാം താരം സോഷ്യലിടത്ത്…

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് നടന്‍ നിരഞ്ജന്‍ നായര്‍. മൂന്നുമണി, ചെമ്പട്ട്, രാത്രിമഴ, സ്ത്രീപദം, കാണാക്കുയില്‍, പൂക്കാലം വരവായി തുടങ്ങിയ ഹിറ്റ് പരമ്പരകളിലൂടെയയാണ് നിരഞ്ജന്‍ ആരാധകരെ സ്വന്തമാക്കിയത്. കാത്തിരിപ്പിനൊടുവിലായി മകനെത്തിയ സന്തോഷവും വിശേഷങ്ങളുമെല്ലാം താരം സോഷ്യലിടത്ത് പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് താരം പുതിയ വീട്ടില്‍ താമസമായതിന്റെയും വിശേങ്ങളെല്ലാം പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ മകന്‍ ദ്വൈവിക് എന്ന കുഞ്ഞൂട്ടന്റെ ഒന്നാം പിറന്നാള്‍ ആഘോഷമാണ് താരം പങ്കുവയ്ക്കുന്നത്. സ്‌നേഹത്തിന്റെ കുഞ്ഞു രാജകുമാരനു ഒരായിരം പിറന്നാള്‍ ആശംസകള്‍.

പ്രതിസന്ധികള്‍ നിന്റെ ചിരിയില്‍ അലിഞ്ഞു ചേരുന്നു മോനെ. അന്ന് മുതല്‍ ഇന്നോളം നിന്റെ അമ്മ അനുഭവിച്ചതിന്റെ ആകെത്തുകയാണ് ഇന്ന് നിന്റെ മുഖത്തു വിരിയുന്ന ചിരിയെന്നും മകനും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് നിരഞ്ജന്‍ കുറിച്ചു.

ഓരോ അമ്മയുടെയും വേദനകളുടെ ആകെത്തുകയാണ് ഓരോ അച്ഛന്മാരുടെയും കൈകളില്‍ ഇരുന്നു കുടുകുടെ ചിരിക്കുന്ന മക്കള്‍ എന്നും താരം കുറിച്ചു. താങ്ക് യൂ അമ്മൂ കുഞ്ഞൂട്ടനെ എനിക്ക്, ഒരുപാടു വേദനകള്‍ക്കും പ്രതിസന്ധികള്‍ക്കിടയിലും എനിക്ക് തന്നതിന് ഹാപ്പി ബര്‍ത്ത് ദേ ദ്വൈവിക് കുഞ്ഞൂട്ടായെന്നും ആശംസകളും താരം നേരുന്നു. കുഞ്ഞുണ്ടാകാന്‍ വൈകിയപ്പോള്‍ ആര്‍ക്കാണ് കുഴപ്പമെന്ന് ചോദിച്ചവര്‍ വരെയുണ്ടെന്ന് നിരഞ്ജന്‍ മുന്‍പ് പറഞ്ഞിരുന്നു.