നിന്നെ ആദ്യം കണ്ട ദിവസമാണ് ഇന്നും എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്

രാത്രിമഴ, മൂന്നുമണി, പൂക്കാലം വരവായി, രാക്കുയില്‍ തുടങ്ങിയ പരമ്പരകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് നിരഞ്ജന്‍ നായര്‍. ഇപ്പോഴിതാ തന്റെ ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് നിരഞ്ജന്‍.   നിരഞ്ജന്റെ കുറിപ്പിന്റെ…

രാത്രിമഴ, മൂന്നുമണി, പൂക്കാലം വരവായി, രാക്കുയില്‍ തുടങ്ങിയ പരമ്പരകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് നിരഞ്ജന്‍ നായര്‍. ഇപ്പോഴിതാ തന്റെ ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് നിരഞ്ജന്‍.

 

നിരഞ്ജന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:

എത്ര വേഗത്തിലാണ് വർഷങ്ങൾ മുന്നോട്ടു കുതിക്കുന്നത്. ചുറ്റുവട്ടവും ഉണ്ടായ മാറ്റങ്ങൾ നിനക്കും നിന്റെ സ്‌നേഹത്തിനും ഇന്ന് ഈ ജന്മദിനത്തിലും ഒട്ടും കുറവ് വരുത്തിയിട്ടില്ല. നിന്നെ ആദ്യം കണ്ട ദിവസമാണ് ഇന്നും എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്.

അതൊരു ഡിസംബർ ആയിരുന്നു നിന്റെ ജന്മദിനം ഒക്കെ എന്നെ കഴിഞ്ഞു പോയിരുന്നു. പിന്നീടാങ്ങോട്ട് നീ എന്റെ ജീവന്റെ ഒരു ഭാഗമായി ഇഴുകി ചേർന്നതിനു ശേഷം ഈ ദിവസം ഞാൻ മറക്കാറില്ല. ഓരോ നവംബറിനും നിന്റെ സ്‌നേഹത്തിന്റെ തണുപ്പാണ്.

ഒരു പാടു ബുദ്ധിമുട്ടുകളിലൂടെ കടന്നു പോയിരുന്നപ്പോളും. ഇപ്പൊ കടന്നു കൊണ്ടിരിക്കുമ്പോളോ നീ എന്റെ കയ്യിൽ മുറുകെ പിടിക്കുന്നത് ഒരു ആത്മവിശ്വാസത്തിൽ ചാലിച്ച ചിരിയോടെ നെഞ്ചിൽ ചേർത്തു പിടിക്കുന്നു. ഈ ജന്മദിനത്തിന് ഒരു പ്രതെയ്കത കൂടി ഉണ്ട്..

ഇപ്പൊ നമ്മൾ 3 പേരാണ് നമ്മുടെ കുഞ്ഞിന്റെ സാന്നിധ്യമാണ് നമുക്ക് ദൈവത്തിന്റെ വരദാനം ഇനിയും വർഷങ്ങൾ അതിവേഗം കടന്നു പോകും. കൂട്ടിനു നീ ഉണ്ടല്ലോ എന്ന ആത്മവിശ്വാസത്തിൽ ഞാനും. നമുക്കിടയിൽ ജന്മദിനങ്ങൾ വയസ്സ് കൂടി എന്നറിയിക്കാൻ ഉള്ളതല്ല നീ എനിക്ക് എത്ര മാത്രം പ്രിയപ്പെട്ടതാണെന്നു മനസിലാക്കാനും കൂടി വേണ്ടിയിട്ടാ .love you my കുട്ടിസ്
Happie bday my love😍🎂🎂🎂
Many thanks for always believing in me and making me feel the most vital thing in your life.. Happy birthday wifey💓 എന്ന് നിരഞ്ജൻ കുറിക്കുന്നു.