നിരഞ്ജന അനൂപ് വിവാഹിതയാകുന്നു? വൈറലായി വിവാഹ പരസ്യം

ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ നടി നിരഞ്ജന അനൂപിന്റെ ചിത്രമുള്ള ഒരു വിവാഹപരസ്യം വൈറലാവുകയാണ്. ‘ബിബീഷ് ബാലനും ചന്ദ്രിക രവീന്ദ്രനും ഉടന്‍ വിവാഹിതരാകുന്നു’ എന്ന പത്രപരസ്യം മഞ്ജുവാര്യര്‍ അടക്കമുള്ള നിരവധി താരങ്ങളും സമൂഹമാധ്യമങ്ങളില്‍…

ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ നടി നിരഞ്ജന അനൂപിന്റെ ചിത്രമുള്ള ഒരു വിവാഹപരസ്യം വൈറലാവുകയാണ്. ‘ബിബീഷ് ബാലനും ചന്ദ്രിക രവീന്ദ്രനും ഉടന്‍ വിവാഹിതരാകുന്നു’ എന്ന പത്രപരസ്യം മഞ്ജുവാര്യര്‍ അടക്കമുള്ള നിരവധി താരങ്ങളും സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

എന്താണ് സംഭവമെന്നല്ലേ, നിരഞ്ജന അനൂപ് നായികയാവുന്ന പുതിയ ചിത്രത്തിന്റെ പരസ്യമാണിത്. ഒരു പത്രപരസ്യത്തിന്റെ രൂപത്തിലാണ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. ഉടന്‍ വിവാഹിതരാകുന്നു. ബിബീഷ് ബാലന്‍ എന്നാണ് വരന്റെ പേര്. ചന്ദ്രിക രവീന്ദ്രന്‍ എന്നാണ് വധുവിന്റെ പേര്.

 

View this post on Instagram

 

A post shared by Niranjana Anoop (@niranjanaanoop99)


”ചില പ്രത്യേക സാഹചര്യത്തില്‍ എന്റെ രണ്ടാമത്തെ മകളുടെ വിവാഹനിശ്ചയം ഒന്നാമതായി ഉടനെ നടത്തുവാന്‍ തീരുമാനിച്ച വിവരം സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു. തീരുമാനങ്ങള്‍ പെട്ടന്നായതിനാല്‍ നേരിട്ട് വന്നു ക്ഷണിക്കാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു. ഇതൊരു ക്ഷണമായി സ്വീകരിച്ചു ചടങ്ങിലേക്ക് എല്ലാവരും എത്തിച്ചേരണമെന്ന് അഭ്യര്‍ഥിക്കുന്നു.

തിയ്യതി നവംബര്‍ 14, തിങ്കളാഴ്ച (ശിശുദിനം). സ്ഥലം: രവീന്ദ്ര മന എയ്യനാട്, മുഹൂര്‍ത്തം: രാവിലെ 10 മണിക്ക്. എന്ന് സ്വന്തം രവീന്ദ്രന്‍ തൈക്കാട്ടില്‍ നമ്പ്യാര്‍” എന്നാണ് പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്. സിനിമയുടെ മറ്റു വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്തായാലും വേറിട്ട രീതിയിലുള്ള ഈ വിവാഹപരസ്യം വൈറലായിട്ടുണ്ട്.